ഡല്‍ഹി മയൂര്‍ വിഹാറില്‍ സംഘര്‍ഷം: പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

 


ഡല്‍ഹി മയൂര്‍ വിഹാറില്‍ സംഘര്‍ഷം: പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മയൂര്‍ വിഹാറിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അക്രമാസക്തരായ ജനക്കൂട്ടത്തിനുനേരെ പോലീസ് നടത്തിയ വെടിവെപ്പിലാണ്‌ മരണം സംഭവിച്ചത്. ബൈക്ക് യാത്രക്കാരനെ പോലീസുകാരന്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണ്‌ സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന്‌ ജനക്കൂട്ടം പോലീസ് സ്റ്റേഷനും ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസും അഗ്നിക്കിരയാക്കി.

ഞായറാഴ്ച ഉച്ചയ്ക്കാണ്‌ സംഘര്‍ഷത്തിന്‌ കാരണമായ സംഭവം നടന്നത്. ഹെല്‍മെറ്റ് ധരിക്കാത്തതിനെത്തുടര്‍ന്ന്‌ ബൈക്ക് യാത്രക്കാരായ രണ്ട് പേരെ പോലീസ് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. തുടര്‍ന്ന്‌ യാത്രക്കാരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഒരു പോലീസുകാരന്റെ അടിയേറ്റ് യാത്രക്കാരിലൊരാള്‍ റോഡില്‍ വീഴുകയും ചെയ്തു. റോഡില്‍ വീണ യാത്രക്കാരനെ അതിലൂടെ കടന്നുപോയ വാഹനം ഇടിച്ചുതെറിപ്പിച്ചു. ഇയാളെ ഉടനെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഈ സംഭവങ്ങള്‍ ശ്രദ്ധിച്ച് തടിച്ചുകൂടിയ ജനക്കൂട്ടം പോലീസിനുനേരെ തിരിയുകയും പോലീസ് സ്റ്റേഷനും ബസിനും തീവെക്കുകയുമായിരുന്നു. തുടര്‍ന്ന്‌ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തെതുടര്‍ന്ന്‌ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

SUMMERY: New Delhi: An angry mob in Delhi's Mayur Vihar area has set a police booth and a Delhi Transport Corporation (DTC) bus on fire after a man travelling on a motorcycle was beaten up by a policeman today.

Keywords: National, Obituary, Clash, Mob, violence, Police firing, Delhi, Mayur Vihar, Bus firing, Police station, 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia