സന്യസ്ത വിദ്യാര്‍ഥിനിയെ കോണ്‍വെന്റില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ്
Apr 2, 2022, 15:43 IST
കൊച്ചി : (www.kvartha.com 02.04.2022) സന്യസ്ത വിദ്യാര്‍ഥിനിയെ കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ സ്വദേശി അന്നു അലക്സ് (21) ആണ് മരിച്ചത്.
കോതമംഗലം എസ് എച് കോണ്‍വെന്റില്‍ വെള്ളിയാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. വിദ്യാര്‍ഥിനി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. എസ് എച് കോണ്‍വെന്റ് നൊവീഷ്യേറ്റ് അംഗമായിരുന്നു.
രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ അന്നു പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ എത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കോതമംഗലം ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം രാമപുരം സെന്റ് അഗസ്റ്റിന് പള്ളിയില്‍ നടക്കും.
Keywords: Monk student found hanging in the convent, Kochi, News, Hang Self, Student, Dead Body, Hospital, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.