രണ്ട് വയസ്സുകാരന്റെ തലവെട്ടിയെടുത്ത് മാതാവ് ഫ്രീസറില്‍ സൂക്ഷിച്ചു
Aug 23, 2012, 20:24 IST
Shivona Thomas |
ന്യൂജേഴ്സിയിലെ കാംഡണിലാണ് നഗരത്തെ നടുക്കിയ സംഭവം നടന്നത്. ഷിവോണ തോമസിന് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായാണ് സൂചന. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ പോലീസിന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. വീട്ടില്‍ വഴക്ക് നടക്കുന്നു എന്നാണ് ഫോണില്‍ നിന്നും വിവരം ലഭിച്ചത്. പിന്നീട് കാമുകന് മകനെ കൊന്നുവെന്ന് വീണ്ടും അറിയിച്ചു. കുറച്ച് കഴിഞ്ഞ് വിളിച്ച യുവതി പറഞ്ഞത് താനാണ് മകനെ കൊന്നതെന്നാണ്.
പോലീസ് സ്ഥലത്തെത്തിയപ്പോള്‍ കുഞ്ഞിന്റെ തലയില്ലാത്ത ഉടല് ഒന്നാം നിലയില്‍ കണ്ടെത്തി. രണ്ടാം നിലയില്‍ ഷിവോണിനെ കണ്ടെത്തിയ പോലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും കഴുത്ത് മുറിച്ച് ഷിവോണ്‍ ആത്മഹത്യ ചെയ്തിരുന്നു. കൊല്ലപ്പെട്ട കുഞ്ഞിന്റെ തല പിന്നീട് ഫ്രീസറില്‍ നിന്നും കണ്ടെത്തി. ഇവര്‍ക്ക് മറ്റൊരു കുട്ടി കൂടിയുണ്ടെങ്കിലും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല.
മയക്കുമരുന്നിന്റെ ലഹരിയിലായിരുന്ന ഷിവോണിന് രണ്ട് വര്‍ഷം മുമ്പ് കുഞ്ഞിനെ അശ്രദ്ധമൂലം കാറില്‍ വെച്ച് നഷ്ടപ്പെട്ടിരുന്നു. പിന്നീട് തിരിച്ച് കിട്ടുകയായിരുന്നു.
Keywords: America, New York, Obituary, Mother, Murder, Baby, Suicide, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.