Found Dead | കൈക്കുഞ്ഞ് നാലാം നിലയില്‍നിന്നും വീണ് പാരപറ്റില്‍ കുടുങ്ങികിടന്ന സംഭവം: വീഡിയോ പ്രചരിച്ചതോടെ അമ്മയ്ക്ക് നേരെ കുറ്റപ്പെടുത്തല്‍; ഒടുവില്‍ 33 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി!
May 20, 2024, 11:34 IST
ചെന്നൈ: (KVARTHA) കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നുംവീണ് കൈക്കുഞ്ഞ് പാരപറ്റില്‍ കുടുങ്ങികിടന്ന സംഭവം എവരുടെയും ശ്വാസം നിലയ്ക്കുന്ന കാഴ്ചയായിരുന്നു. ഈയിടെയ്ക്ക് ചെന്നൈയിലാണ് സംഭവം നടന്നത്. ഫ്‌ലാറ്റിന്റെ ബാല്‍കണിയില്‍നിന്ന് വീണിട്ടും പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് വലിയ തോതിലായിരുന്നു ഈ അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്.
പിന്നാലെ കുട്ടിയുടെ അമ്മയെ മാനസികമായി തളര്‍ത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. അമ്മയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നതടക്കം അതിരൂക്ഷമായ വിമര്‍ശനമാണ് കോയമ്പതൂര്‍ സ്വദേശിയായ വെങ്കിടേഷിന്റെ ഭാര്യ രമ്യ(33)ക്ക് നേരെയുണ്ടായത്. ചില ബന്ധുക്കളും ഇക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്തിയതോടെ രമ്യ മാനസികമായി തളര്‍ന്നിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതോടെ വിഷാദരോഗത്തിലേക്ക് നീങ്ങി. കുറച്ച് നാളായി രമ്യ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
ഇപ്പോഴിതാ, അപകടത്തില്‍പെട്ട ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ അമ്മ രമ്യ ജീവനൊടുക്കിയതായി റിപോര്‍ട്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രമ്യയും രണ്ട് മക്കളും രണ്ടാഴ്ച മുന്‍പാണ് മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പോയി. രമ്യ ഇവര്‍ക്കൊപ്പം പോയിരുന്നില്ല. വിവാഹത്തിന് പോയവര്‍ തിരികെ എത്തിയപ്പോഴാണ് രമ്യയെ മരിച്ച നിലയില്‍ കണ്ടത്.
അപകടത്തില്‍പെട്ട പെണ്‍കുഞ്ഞിനെ കൂടാതെ ദമ്പതികള്‍ക്ക് അഞ്ച് വയസുള്ള ഒരു മകന്‍ കൂടിയുണ്ട്. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം മേട്ടുപാളയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം ചെയ്തതിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞ മാസം 28 നാണ് തിരുമുല്ലവയലിലുള്ള വിജിഎന്‍ സ്റ്റാഫോഡ് അപാര്‍ട്‌മെന്റിലെ ബാല്‍കണിയില്‍നിന്ന് ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ കയ്യില്‍നിന്നും കുഞ്ഞ് താഴേക്ക് വഴുതി വീണത്. ഒന്നാം നിലയുടെ പാരപറ്റിലെ തകിട് ഷീറ്റില്‍ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയല്‍വാസികളാണ് തുണിവിരിച്ചും കെട്ടിടത്തിലേക്ക് വലിഞ്ഞ് കയറിയും സാഹസികമായി രക്ഷപ്പെടുത്തിയത്.
Keywords: News, National, National-News, Obituary, Mother, Woman, Found Dead, Baby, Rescued, Sunshade, Chennai Apartment, Died, Coimbatore, Fell, Social Media, Mother of baby rescued from sunshade of Chennai apartment dies in Coimbatore.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.