മുംബൈ കെട്ടിടദുരന്തത്തില്‍ പൊലിഞ്ഞത് 61 ജീവനുകള്‍

 


മുംബൈ: വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ കെട്ടിടദുരന്തത്തില്‍ ഇതുവരെ പൊലിഞ്ഞത് 61 ജീവനുകള്‍. ദുരന്തമുണ്ടായി കൃത്യം 48 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ 6 മണിക്കാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായുള്ള പ്രഖ്യാപനമുണ്ടായത്.

31 പേര്‍ക്കാണ് ദുരന്തത്തില്‍ പരിക്കേറ്റത്. മുംബൈ ജെജെ ആശുപത്രിയില്‍ കഴിയുന്ന പലരുടേയും നില ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

86 പേരാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരുന്നത്. ഇതില്‍ 61പേര്‍ അപകടസമയത്തുതന്നെ മരിച്ചു.

മരിച്ചവരില്‍ മറാത്തി ദിനപത്രത്തിന്റെ റിപോര്‍ട്ടര്‍ യോഗേഷ് പവാറും അദ്ദേഹത്തിന്റെ പിതാവും ഉള്‍പ്പെടും.

മുംബൈ കെട്ടിടദുരന്തത്തില്‍ പൊലിഞ്ഞത് 61 ജീവനുകള്‍
SUMMARY: Mumbai: Exactly 48 hours after the collapse of an old BMC building near Mazgaon dockyard, rescue operation was declared over on early Sunday morning with the death toll going up to 61.

Keywords: National news, Obituary, Mumbai, Death toll, Collapse, Four-storey building, Mumbai, Friday, Gone up, 47, Victims, Women, 33 people, Injured, Incident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia