മുംബൈഡെറാഡൂണ്‍ എക്‌സ്പ്രസില്‍ അഗ്‌നിബാധ: ഒമ്പത് പേര്‍ കൊല്ലപ്പെട്ടു
Jan 8, 2014, 10:27 IST
താനെ(മഹാരാഷ്ട): മുംബൈഡെറാഡൂണ്‍ എക്‌സ്പ്രസിലുണ്ടായ അഗ്‌നിബാധയില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു സ്ത്രീയും നാലു പുരുഷന്മാരും ഉള്‍പ്പെടും. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് ബോഗികള്‍ക്കാണ് തീപിടിച്ചത്. മഹാരാഷ്ട്രയിലെ ദഹാനു പട്ടണത്തിന് സമീപം ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീ പടരുന്നത് കണ്ട ലെവല്‍ ക്രോസിലെ കാവല്‍ക്കാരന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ട്രെയിന്‍ നിര്‍ത്തിയത്. കാവല്‍ക്കാരന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ അപകടമാണ് ഒഴിവായതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. പിന്നീട് ഗോല്‍വാഡ് സ്റ്റേഷനില്‍ നിര്‍ത്തിയ ശേഷം ഫയര്‍ ഫോഴ്‌സ് എത്തി തീയണയ്ക്കുകയായിരുന്നു. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം തന്നെ രക്ഷാപ്രവര്‍ത്തം ആരംഭിച്ചിരുന്നു. 5 ഫയര്‍ എഞ്ചിനുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
SUMMARY: Thane (Maharashtra): At least nine passengers, including a woman, were charred to death when a fire engulfed three coaches of the speeding Mumbai-Dehradun Express near Dahanu town in Maharashtra's Thane district early Wednesday.
Keywords: Mumbai, Maharashtra, Dehradun, Bandra, Bandra Terminus
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.