Obituary | മുസ്ലിം ലീഗ് മുൻ ജില്ലാ നേതാവ് കെ കുഞ്ഞി മാമു മാസ്റ്റർ നിര്യാതനായി
കണ്ണൂർ: (KVARTHA) മുസ്ലിം ലീഗിന്റെ മുൻ ജില്ലാ വൈസ് പ്രസിഡണ്ടും പ്രമുഖ കർഷകനുമായ കടാങ്കോട്ടെ കെ. കുഞ്ഞി മാമു മാസ്റ്റർ (88) നിര്യാതനായി. പരേതരായ മാടക്കണ്ടി മൂസയുടെയും കേളോത്ത് കുഞ്ഞാമിനയുടെയും മകനാണ്.
ഭാര്യമാർ: എം. ആസിയ, എം. പി. സുബൈദ.
മക്കൾ: ഷംസുദ്ദീൻ, മർജാന, അബ്ദുറഷീദ്, ഗഫൂർ, അഷറഫ് മാസ്റ്റർ, നിസാർ, അഫ്സത്ത്, മുനീറ, മുഹമ്മദലി, പരേതരായ ശിഹാബ്, നദീറ.
ജാമാതാക്കൾ: അബ്ദുൽ സിയാദ്, മൊയ്തീൻ, മഹമൂദ്, റിയാസ്, നസീമ, താഹിറ, ഷബീന, ഷബാന, പി. സമീറ, റൻസീറ, ടി. കെ. സമീറ.
പഴയ എടക്കാട് നിയോജകമണ്ഡലത്തിൽപെട്ട കടാങ്കോട്, പള്ളിപ്രം, വാരംകടവ് പ്രദേശങ്ങളിലുടനീളം, കൂടാതെ ജില്ലയിലെ മറ്റ് ഭാഗങ്ങളിലുമുള്ള മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് വേരോട്ടം ഉണ്ടാക്കുന്നതിന്, പഴയകാല നേതാക്കളോടൊപ്പം പ്രവർത്തിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം.
സ്വതന്ത്ര കർഷകസംഘം സംസ്ഥാന സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, എടക്കാട് നിയോജകമണ്ഡലം മുസ്ലിം ലീഗിന്റെ ദീർഘകാല പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, ചേലോറ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കടാങ്കോട് ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്, സെക്രട്ടറി, ചേലോറ ഗ്രാമപഞ്ചായത്ത് മെമ്പർ, കാട്ടാമ്പള്ളി നെൽകൃഷി സംരക്ഷണ സമിതി ചെയർമാൻ-കൺവീനർ, ജില്ലാ കാർഷിക വികസന സമിതി അംഗം, ജില്ലാ ലാൻഡ് ട്രൈബ്യൂണൽ കമ്മിറ്റി അംഗം, കടാങ്കോട് ജമാഅത്ത് കമ്മിറ്റി അംഗം, എളയാവൂർ സി.എച്ച്.എം സ്കൂൾ പി.ടി.എ. പ്രസിഡന്റ്, വാരം മാപ്പിള എൽ.പി. സ്കൂൾ അധ്യാപകൻ തുടങ്ങിയ വിവിധ മേഖലകളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചു.
മയ്യത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കടാങ്കോട് കബർസ്ഥാനിൽ കബറടക്കി.