Obituary | മുസ്ലിം ലീഗ് നേതാവ് കെ കുഞ്ഞഹ് മദ് മാസ്റ്റർ നിര്യാതനായി
കണ്ണൂർ: (KVARTHA) മുസ്‌ലിം ലീഗ് നേതാവും റിട്ടയർഡ് അധ്യാപകനുമായ താഴെചൊവ്വ അറഫയിലെ കെ കുഞ്ഞഹമ്മദ് മാസ്റ്റർ (82) അന്തരിച്ചു.
മുസ്‌ലിം ലീഗിന്റെ വിവിധ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. കണ്ണൂർ മണ്ഡലം മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗം, ചേലോറ മേഖലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്, ചൊവ്വ മഹല്ല് കമ്മിറ്റി സെക്രട്ടറി, ചൊവ്വ ഇംഗ്ലീഷ് മീഡിയം സ്കൂൾ കൺവീനർ, കണ്ണൂർ സിഎച്ച് സെന്റർ പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ അദ്ദേഹം സജീവമായിരുന്നു.
മുസ്‌ലിം ലീഗ് മുൻ സംസ്ഥാന കൗൺസിലറും എസ്.വൈ.എസ് തിലാന്നൂർ ശാഖാ സെക്രട്ടറിയും ആയിരുന്നു.
ഭാര്യ: ഹഫ്‌സത്ത്. മക്കൾ: ഹാരിസ് (വ്യാപാരി-തയ്യിൽ), നവാസ് (ദമാം), റിയാസ് (അബുദാബി), ഷഹനാസ്. മരുമക്കൾ: അഹ് മദ് (വാരം), റസീന (അണ്ടത്തോട്), റസീന (കിഴുത്തള്ളി), റഹ് മത്ത് (മുഴപ്പിലങ്ങാട്).