നാഗാലാന്റ് കൂട്ടക്കൊല: കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ കര്‍ബികള്‍

 


ദിമാപൂര്‍: കഴിഞ്ഞ ദിവസം നാഗാലാന്റില്‍ നിന്നും കണ്ടെത്തിയ ഒന്‍പതു പേരില്‍ അഞ്ചു പേര്‍ കര്‍ബി ഗോത്രവിഭാഗത്തില്‍പെട്ടവരാണെന്ന് വ്യക്തമായി. ഇതോടെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ വംശീയതയാകാമെന്ന നിഗമനത്തിലാണ് പോലീസ്. ആസാമിലെ കര്‍ബി അങ്‌ലോങ് ജില്ലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.
നാഗാലാന്റ് കൂട്ടക്കൊല: കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ കര്‍ബികള്‍റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ വെള്ളിയാഴ്ചയാണ് അഴുക്കുചാലില്‍ നിന്നും അഴുകിയ നിലയിലുള്ള ഒന്‍പത് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
മറ്റെവിടേയെങ്കിലും വെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങള്‍ ഇവിടെ ഉപേക്ഷിച്ച് പോയതാകാമെന്നാണ് പോലീസിന്റെ നിഗമനം.
SUMMARY: Dimapur: The police here on Monday said they have identified five of the nine people who were shot dead and their bodies left to decompose in Dimapur in Nagaland.
Keywords: Nagaland, Dimapur, Nagaland murders, Karbi tribals
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia