ജാര്‍ഖണ്ഡില്‍ തിക്കിലും തിരക്കിലും പെട്ട് ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു

 


ജാര്‍ഖണ്ഡില്‍ തിക്കിലും തിരക്കിലും പെട്ട് ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു
ഡിയോഖര്‍: ജാര്‍ഖണ്ഡിലെ ഡിയോഖറില്‍ ഉല്‍ സവത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ട് പേരും സ്ത്രീകളാണ്. ഡിയോഖറിലെ സത്സംഗ് ആശ്രമത്തിലുണ്ടായ പരിപാടിക്കിടെയാണ് അത്യാഹിതം സംഭവിച്ചത്. സ്വാമി താക്കുര്‍ അനുകുല്‍ ചന്ദിന്റെ 125മ് വാര്‍ഷീകത്തോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തരാണ് തടിച്ചുകൂടിയത്.

പുലര്‍ച്ചെ അഞ്ചുമണിക്കുള്ള പ്രാര്‍ത്ഥനയ്ക്കായി ആശ്രമത്തിലെ ഹാളില്‍ നൂറുകണക്കിനാളുകള്‍ തിങ്ങിനിറഞ്ഞിരുന്നു. ശ്വാസം മുട്ടി ചിലര്‍ ബോധരഹിതരായി താഴെവീഴുകയായിരുന്നു. ഭക്തരെ നിയന്ത്രിക്കാന്‍ വോളന്റിയേഴ്‌സിന് കഴിയാഞ്ഞതാണ് അത്യാഹിതത്തിന് കാരണമായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ല മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

SUMMERY: Deoghar: Nine people have died and many have been injured in a stampede at a religious function in Deoghar in Jharkhand. Eight of those killed were women.

keywords: National, Obituary, Jharkhand, Deoghar, Stampede, Religious function, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia