മാജിക്കല്‍ റിയലിസത്തിന്റെ പിതാവ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് അന്തരിച്ചു

 


മെക്‌സിക്കോ സിറ്റി: (www.kvartha.com 18.04.2014) സാഹിത്യത്തില്‍ മാജിക്കല്‍ റിയലിസംകൊണ്ട് ഏകാന്തതയുടെ തടവറ തീര്‍ത്ത വിശ്വോത്തര സാഹിത്യക്കാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് (87) അന്തരിച്ചു. മെകിസിക്കോ സിറ്റിയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഏറെകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.

1927 മാര്‍ച്ച് ആറിന് കൊളംബിയയിലെ മഡ്ഗലീനയില്‍ ജനിച്ച മാര്‍ക്വിസ് സാഹിത്യക്കാരന്‍ എന്നതില്‍ കവിഞ്ഞ് മികച്ച പത്രപ്രവര്‍ത്തകന്‍, പ്രസാധകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ തന്റെ കര്‍മ്മശേഷി തെളിയിച്ച വ്യക്തിത്വമായിരുന്നു. മെഴ്‌സൈഡസ് ബാര്‍ചായാണ് ഭാര്യ. പ്രശ്‌സ്ത ടെവിവിഷന്‍ സിനിമാ ഡയറക്ടറായ റൊഡ്രിഗോ ഗര്‍സിയ അടക്കം രണ്ടുമക്കളുണ്ട്.

ഏകാന്തതയുടെനൂറു വര്‍ഷങ്ങള്‍, കോളറകാലത്തെ പ്രണയം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ വിശ്വസാഹിത്യത്തിലെ അസാമാന്യ സൃഷ്ടികളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്. 1967ല്‍ പുറത്തിറങ്ങിയ ഈ നോവലിന് 25 ഭാഷകളിലായി 50 മില്യണ്‍ കോപ്പികളാണ് വിറ്റഴിഞ്ഞത്.

മാജിക്കല്‍ റിയലിസത്തിന്റെ പിതാവ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് അന്തരിച്ചു1982ല്‍ നൊബേല്‍ സമ്മാനം മാര്‍ക്വിസിന് ലഭിച്ചിട്ടുണ്ട്. മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയുമായി അഭേദ്യമായ ബന്ധം മാര്‍ക്വിസിന് ഉണ്ടായിരുന്നു. 60 കളിലും 70 കളിലും ചില ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവ സംഘടനകളോട് മാര്‍ക്വിസ് അനുകൂലനിലപാട് സ്വീകരിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ മൂത്രനാളത്തിലും ശ്വാസകോശത്തിലുമുണ്ടായ അണുബാധയാണ് മാര്‍ക്വിസിന്റെ ആരോഗ്യനിലയെ ബാധിച്ചത്. കഴിഞ്ഞ രണ്ടാഴ്ചവരെ മെക്‌സികോ സിറ്റിയിലെ ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ രണ്ടു ദിവസം മുമ്പാണ് രോഗശമനം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടിലേക്കെത്തിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Gabriel Garcia Marquez, World known writer,Novalist, Nobel Prize winner, Passes away,100 Years of Solitude, Best Universal seller,Journalist,Politician
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia