ഉത്തരകൊറിയന്‍ കമ്മ്യൂണിസ്റ്റ് നേതാവ് കിം ജോങ് ഇല്‍ അന്തരിച്ചു

 



ഉത്തരകൊറിയന്‍ കമ്മ്യൂണിസ്റ്റ് നേതാവ് കിം ജോങ് ഇല്‍ അന്തരിച്ചു
സിയോള്‍: ഉത്തരകൊറിയന്‍ കമ്മ്യൂണിസ്റ്റ് നേതാവ് കിം ജോങ് ഇല്‍(69) അന്തരിച്ചു. ഉത്തര കൊറിയന്‍ തലസ്ഥാനമായ പോങ് യാങില്‍ ട്രെയിന്‍ യാത്രക്കിടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.

അധികാരം പരമ്പരാഗതമായി കൈമാറുന്ന കമ്മ്യുണിസ്റ്റ് രാജ്യമായ ഉത്തര കൊറിയയില്‍ 1994ല്‍ പിതാവ് കിം ഇല്‍ സൂംഗ് അന്തരിച്ചതിനെ തുടര്‍ന്നാണ് കിം ജോങ് ഇല്‍ അധികാരമേറ്റത്.

2010ല്‍ മൂന്നാമത്തെ പുത്രന്‍ കിം ജോങ് ഉന്നനെ തന്റെ പിന്‍ഗാമിയായി കിം ജോങ് ഇല്‍ പ്രഖ്യാപിച്ചിരുന്നു. ഉത്തരകൊറിയയെ ആണവരാഷ്ട്രമാക്കി മാറ്റാനായി കിം ജോങ് ഇല്‍ നടത്തിയ ശ്രമങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ആശങ്ക പരത്തിയിരുന്നു. 2006ലും 2009ലും ഉത്തര കൊറിയ നടത്തിയ അണു പരീക്ഷണത്തിന് നേതൃത്വം നല്‍കിയത് കിം ജോങ്  ഇല്‍ ആയിരുന്നു.

Keywords: North Korean leader, Kim Jong Il, Obituary, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia