യെമനില്‍ സംഘര്‍ഷം: 60 പേര്‍ കൊല്ലപ്പെട്ടു

 


സനാ: വടക്കന്‍ യെമനിലുണ്ടായ സംഘര്‍ഷത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ഹുതി ഷിയ വിമതരും ഹഷിദ് ഗോത്ര വിഭാഗക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ദിവസം ഒംറാന്‍ പ്രവിശ്യയിലുണ്ടായ സംഘര്‍ഷത്തില്‍ 40 ഹുതി വിമതരും 20 ഹഷീദ് ഗോത്ര വിഭാഗക്കാരും കൊല്ലപ്പെട്ടിരുന്നു.
യെമനില്‍ സംഘര്‍ഷം: 60 പേര്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഇരു സമുദായങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഒക്ടോബര്‍ അവസാനത്തോടെയാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ വഷളായത്. ദമ്മാജ് നഗരത്തിലെ സലഫി പള്ളിക്കും സുന്നി മദ്രസയ്ക്കും നേരെ ഹുതി വിമതര്‍ നടത്തിയ ആക്രമണമാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയത്.

SUMMARY: Sana'a: Fierce clashes between Huthi Shi'ite rebels and gunmen from the powerful Hashid tribe killed at least 60 people in northern Yemen, tribal sources told a news agency.

Keywords: Yemen, Omran province, Huthi, Hashid tribe
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia