Obituary | പ്രമുഖ നോവലിസ്റ്റ് എം സുധാകരന്‍ നിര്യാതനായി

 


തലശേരി: (www.kvartha.com) പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ എം സുധാകരന്‍ (65) നിര്യാതനായി. വടകര ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസ് ജീവനക്കാരനായിരുന്നു. വടകര ചെറുശേരി റോഡിലാണ് താമസം. ചൊവ്വാഴ്ച പകല്‍ 12.45 മണിയോടെ വടകര ആശുപത്രിയിലായിരുന്നു അന്ത്യം.

അങ്കണം അവാര്‍ഡ്, ജ്ഞാനപ്പാന പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു. ബെനഡിക് സ്വസ്തമായുറങ്ങുന്നു, ആറാമിന്ത്രിയം, ക്ഷത്രിയന്‍, വ്യഥ, പ്യൂപ്പ, കാലിഡോസ് കോപ് എന്നിവയാണ് പ്രഥാന രചനകള്‍.

Obituary | പ്രമുഖ നോവലിസ്റ്റ് എം സുധാകരന്‍ നിര്യാതനായി

പരേതനായ സാഹിത്യകാരന്‍ ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെയും മന്നത്തില്‍ ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: ശാലിനി. മകന്‍: സുലിന്‍ ഷര്‍ഗില്‍ (ജൂനിയര്‍ അകൗണ്ടന്റ് സബ് ട്രഷറി തലശേരി). സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

Keywords: Thalassery, News, Kerala, Obituary, Novelist M Sudhakaran passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia