നഴ്‌സിങ്ങ് വിദ്യാര്‍ത്ഥി­നിയും കാമു­കനും മ­രി­ച്ചനി­ല­യില്‍

 


നഴ്‌സിങ്ങ് വിദ്യാര്‍ത്ഥി­നിയും കാമു­കനും മ­രി­ച്ചനി­ല­യില്‍
(File photo- kvartha)
കണ്ണൂര്‍: നേ­ഴ്‌­സിം­ഗ്­ വി­ദ്യാര്‍­ത്ഥി­നി­യാ­യ 18കാ­രി കാ­മു­ക­നാ­യ പ്ല­മ്പര്‍­ക്കൊ­പ്പം പു­ഴ­യില്‍ ചാ­ടി മ­രി­ച്ച നി­ല­യില്‍ ക­ണ്ടെത്തി. പാ­റ­പ്രം മി­ല്ലി­ന­ടു­ത്ത ശി­വ­ഗം­ഗ­യി­ലെ ഓ­ട്ടോ ഡ്രൈ­വര്‍ പ്ര­ദീ­പ­ന്റെ മ­കള്‍ അ­ശ്വ­നി­യേയും പാ­റ­പ്ര­ത്തെ മൂ­ന്നാ­ങ്ക­ണ്ടി കി­ഴ­ക്കേ­പ്പു­ര­യില്‍ ജ­നാര്‍­ദ്ദ­ന­ന്റെ മ­കന്‍ സ­ജി­ത്തി­നേ(27) യുമാ­ണ്­ മ­രി­ച്ച നി­ല­യില്‍ ക­ണ്ടെ­ത്തി­യത്.

കഴിഞ്ഞ ഞായ­റാഴ്ച­ രാ­ത്രി മു­തല്‍ ഇ­രു­വ­രെ­യും കാ­ണാ­താ­യി­രു­ന്നു. പ­ല­യി­ട­ത്തും തി­ര­ച്ചില്‍ ന­ട­ത്തി­യി­രു­ന്നെ­ങ്കി­ലും ക­ണ്ടെ­ത്താനാ­യി­ല്ല. അ­തി­നി­ട­യി­ലാ­ണ്­ ചൊ­വ്വാഴ്ച്ച­ രാ­വി­ലെ ഇ­രു­വ­രു­ടെ­യും മൃ­ത­ദേ­ഹ­ങ്ങള്‍ പു­ഴ­ക്ക­ര­യില്‍ കാ­ണ­പ്പെ­ട്ട­ത്­. മൊ­യ്­തു­പാ­ല­ത്തി­ന്­ സ­മീ­പ­ത്തെ ബീ­ച്ച്­ റി­സോര്‍­ട്ടി­ന്­ അ­രി­കെ­യു­ള്ള കു­റ്റി­ക്കാ­ട്ടി­ലാ­ണ്­ അ­ശ്വ­നി­യു­ടെ മൃ­ത­ദേ­ഹം കാ­ണ­പ്പെ­ട്ട­ത്­. ക­ട­ലി­നോ­ട്­ ചേ­രു­ന്ന പു­ഴ­ഭാ­ഗ­മാ­ണി­ത്­. രാ­വി­ലെ 5.­30ഓ­ടെ­യാ­ണ്­ മൃ­ത­ദേ­ഹം ക­ണ്ടെ­ത്തി­യ­ത്­. ഇ­തി­ന്­ ശേ­ഷ­മാ­ണ്­ പാ­ല­യാ­ട്­ എ­സ്‌­റ്റേ­റ്റി­ന്­ സ­മീ­പ­ത്തെ പു­ഴ­യോ­ട്­ ചേര്‍­ന്ന തു­രു­ത്തില്‍ സ­ജി­ത്തി­ന്റെ മൃ­ത­ദേ­ഹം ക­ണ്ടെ­ത്തി­യ­ത്­. മൃ­ത­ദേ­ഹ­ങ്ങള്‍ അ­ഴു­കി­യ നി­ല­യി­ലാ­ണ്­.

എ­സ്­.­എ­സ്­.­എല്‍.­സി, പ്ല­സ്­ടു പ­രീ­ക്ഷ­ക­ളില്‍ മു­ഴു­വന്‍ വി­ഷ­യ­ങ്ങ­ളി­ലും എ പ്ല­സ്­ നേ­ടി­യ അ­ശ്വ­നി­ക്ക്­ തൃ­ശൂ­രില്‍ ബി.­എ­സ്­.­സി നേ­ഴ്‌­സിം­ഗി­ന്­ പ്ര­വേ­ശ­നം ല­ഭി­ച്ചി­രു­ന്നു. ചൊ­വ്വാഴ്ച്ച­ കോ­ഴ്‌­സി­ന്­ ചേ­രേ­ണ്ട­താ­യി­രു­ന്നു. സ­ജി­ത്ത്­ നേ­ര­ത്തെ ര­ണ്ട്­ വി­വാ­ഹം ക­ഴി­ച്ചി­രു­ന്നു. മാ­വി­ലാ­യി സ്വ­ദേ­ശി­നി­യെ­യാ­ണ്­ ആ­ദ്യം വി­വാ­ഹം ക­ഴി­ച്ച­ത്­. സ­ജി­ത്തി­ന്റെ പീ­ഢ­നം സ­ഹി­ക്ക­വ­യ്യാ­തെ അ­വര്‍ ഉ­പേ­ക്ഷി­ച്ച്­ പോ­വു­ക­യാ­യി­രു­ന്നു. അ­തി­ന്­ ശേ­ഷം നാ­ല്­ മാ­സം മു­മ്പ്­ വ­ട­ക­ര­യി­ലെ യു­വ­തി­യെ പ്ര­ണ­യി­ച്ച്­ വി­വാ­ഹം ക­ഴി­ച്ചി­രു­ന്നു. ഈ യു­വ­തി­യും സ­ജി­ത്തി­നെ ഉ­പേ­ക്ഷി­ക്കു­ക­യാ­യി­രു­ന്നു. വ­ട­ക­ര­യി­ലെ യു­വ­തി­യെ വി­വാ­ഹം ക­ഴി­ച്ച ശേ­ഷ­മാ­ണ്­ അ­ശ്വ­നി­യു­മാ­യി അ­ടു­പ്പ­ത്തി­ലാ­കു­ന്ന­ത്­. തു­ടര്‍­ന്ന്­ ക­ഴി­ഞ്ഞ ദി­വ­സം ഒ­ളി­ച്ചോ­ടു­ക­യാ­യി­രു­ന്നു.

ജ­യ­ശ്രീ­യാ­ണ്­ സ­ജി­ത്തി­ന്റെ മാ­താ­വ്­. ഷ­ബി­ന, ഷി­ജി­ത്ത്­ സ­ഹോ­ദ­ര­ങ്ങള്‍. തൃ­പ്പം­ങ്ങോ­ട്ടൂര്‍ പ്രാ­ഥ­മി­ക ആ­രോ­ഗ്യ കേ­ന്ദ്ര­ത്തി­ലെ അ­ജി­ത­യാ­ണ്­ അ­ശ്വ­നി­യു­ടെ മാ­താ­വ്­. ശ്രു­തി ഏ­ക സ­ഹോ­ദ­രി. ധര്‍­മ്മ­ടം പോ­ലീ­സ്­ ഇന്‍­ക്വ­സ്റ്റ്­ ന­ട­ത്തി മൃ­ത­ദേ­ഹ­ങ്ങള്‍ പോ­സ്റ്റു­മോര്‍­ട്ട­ത്തി­ന­യ­ച്ചു.

Keywords: Kerala, Kannur, River, Die, Couples, Lovers, Obit, Charamam, Nursing, Student.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia