കശ്മീരില്‍ പ്രതിഷേധറാലിക്കുനേരെ സി.ആര്‍.പി.എഫ് വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു

 


ഷോപിയന്‍: കശ്മീരിലെ ഷോപിയനില്‍ പ്രതിഷേധറാലിക്കുനേരെയുണ്ടായ സി.ആര്‍.പി.എഫ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. റഫീഖ് അഹമ്മദ് റാത്തോര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച സി.ആര്‍.പി.എഫ് നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടതിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനുനേരെയാണ് വെടിവെപ്പുണ്ടായത്.

കൊല്ലപ്പെട്ട നാലുപേരില്‍ മൂന്നുപേരും ഗ്രാമവാസികളാണെന്ന് സൈന്യം സമ്മതിച്ചിരുന്നു. കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളായവരെ അറസ്റ്റുചെയ്യണമെന്നും സി.ആര്‍.പി.എഫ് ക്യാമ്പ് പ്രദേശത്തുനിന്നും നീക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. യുവാവിന്റെ മരണത്തെതുടര്‍ന്ന് പ്രതിഷേധക്കാര്‍ അക്രമാസക്തരാവുകയും ഷോപിയനിലെ ഒരു മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗീക വസതി അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു.

കശ്മീരില്‍ പ്രതിഷേധറാലിക്കുനേരെ സി.ആര്‍.പി.എഫ് വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടുസുരക്ഷാ സേനയും പ്രദേശവാസികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഞായറാഴ്ച ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ ഇതുവരെ ഇളവ് പ്രഖ്യാപിച്ചിരുന്നില്ല.

SUMMARY: Shopian: One person has been killed and four others are injured after security forces allegedly opened fire on protesters in Shopian district in south Kashmir today.

Keywords: National news, Obituary, Shopian, One person, Killed, Four, Injured, Security forces, Allegedly opened fire, Protesters, Shopian district, South Kashmir,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia