ശ്രീനഗര്‍: ശ്രീനഗറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് ചുമതല നിര്‍വഹിച്ചിരുന്ന സുരക്ഷാ സൈനീകര്‍ പിന്‍ വാങ്ങുന്നതിനിടയിലായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് വിരുദ്ധ പ്രതിഷേധ പ്രകടനങ്ങള്‍ സജീവമായിരുന്ന ശ്രീനഗറില്‍ ഒരു സംഘം പ്രതിഷേധക്കാര്‍ സൈനീകര്‍ക്ക് നേരെ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. വിഘടനവാദികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണത്തിന് ആഹ്വാനം നടത്തിയിരുന്നു.
സംഘര്‍ഷത്തിനിടയില്‍ സൈനീകന്റെ വെടിയേറ്റ് യുവാവ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. സൈനീകന്റെ തോക്ക് യുവാവ് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടമുണ്ടായെന്നാണ് സൈന്യത്തിന്റെ വിശദീകരണം. വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അറിയിച്ചു.
SUMMARY: Srinagar: One protester was killed and two others injured in Srinagar today when security forces opened fire during clashes with protesters soon after polling ended in the Kashmir's capital city.
Keywords: Jammu, Kashmir, Srinagar, Security force, Firing, Killed, Youth,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.