ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളിയെ പാക്കിസ്ഥാന്‍ വെടിവെച്ചുകൊന്നു; 30 പേരെ തട്ടിക്കൊണ്ടുപോയി

 


അഹമ്മദാബാദ്: ഗുജറാത്തിലെ ജക്കൗ തീരത്തുനിന്നും മല്‍സ്യബന്ധത്തിന് പോയ 30 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാക് സമുദ്രസുരക്ഷാ സേന പിടികൂടി. സംഘത്തിലുണ്ടായിരുന്ന ഒരാളെ സൈനീകര്‍ വെടിവെച്ചുകൊന്നതായും മല്‍സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍ അറിയിച്ചു.

ധന്‍ വാതി ബോട്ടിലുണ്ടായിരുന്ന രണ്‍ സോസ എന്നയാളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ച് നാലുമണിയോടെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ മല്‍സ്യബന്ധനം നടത്തിക്കൊണ്ടിരിക്കേ ഇവരുടെ ബോട്ടിനുനേര്‍ക്ക് പാക് സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു.

ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളിയെ പാക്കിസ്ഥാന്‍ വെടിവെച്ചുകൊന്നു; 30 പേരെ തട്ടിക്കൊണ്ടുപോയിശനിയാഴ്ച രാവിലെ പോര്‍ബന്തര്‍ തുറമുഖത്ത് ബോട്ട് തിരിച്ചെത്തിയ ശേഷമാണ് ഇക്കാര്യം അറിഞ്ഞതെന്ന് മല്‍സ്യത്തൊഴിലാളി അസോസിയേഷന്‍ അറിയിച്ചു. ഇവര്‍ക്കൊപ്പം 5 ബോട്ടുകളിലുണ്ടായിരുന്ന മുപ്പതോളം മല്‍സ്യത്തൊഴിലാളികളെ പാക് സേന പിടികൂടുകയും ചെയ്തു. പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ യാതൊരു പ്രകോപനവും കൂടാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബോട്ടിലുണ്ടായിരുന്നവര്‍ പറഞ്ഞു.

സംഭവം കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ ശ്രദ്ധയില്‌പെടുത്തിയതായി മുഖ്യമന്ത്രി നരേന്ദ്രമോഡി ട്വിറ്ററില്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുമെന്ന് ആന്റണി വ്യക്തമാക്കിയതായും മോഡി പറഞ്ഞു.

SUMMARY: Ahmedabad: A Indian fisherman was killed and 30 others were allegedly kidnapped by Pakistani Maritime Security Agency, which took them away in five boats from international waters off Jakhau coast in Gujarat, a member of fishermen boat association said here on Saturday.

Keywords: National news, Pakistan, Indian fisherman, Gujarat, Gujarat coast, Pakistani Maritime Security Agency, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia