Accident | വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് വധൂവരന്മാടക്കം 26 പേര്‍ക്ക് ദാരുണാന്ത്യം
● ദിയാമെര്‍ ജില്ലയിയാണ് സംഭവം.
● അപകടത്തില്‍നിന്ന് ഒരാള്‍ രക്ഷപ്പെട്ടു.
● കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
ഇസ്ലാമബാദ്: (KVARTHA) പാകിസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് വധൂവരന്മാരടക്കം 26 ദാരുണാന്ത്യം. ഗില്‍ജിത് -ബാള്‍ട്ടിസ്താന്‍ (Gilgit-Baltistan) പ്രവിശ്യയിലെ ദിയാമെര്‍ (Diamer) ജില്ലയിയാണ് സംഭവം. വധു ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
ബസില്‍ 27 യാത്രക്കാരുണ്ടായിരുന്നു, അപകടത്തില്‍നിന്ന് ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13 പേരുടെ മൃതദേഹമാണ് നദിയില്‍നിന്ന് കണ്ടെടുത്തത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
ഗില്‍ജിത് -ബാള്‍ട്ടിസ്താനിലെ അസ്‌തോറില്‍നിന്ന് പഞ്ചാബിലെ ചക്വാലിലേക്ക് പോകുകയായിരുന്നു സംഘം. അമിത വേഗത്തിലായിരുന്ന ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൂര്‍ണമായും തകര്‍ന്ന ബസ് ക്രെയിന്‍ ഉപയോഗിച്ചാണ് പുഴയില്‍ നിന്ന് പുറത്തെടുത്തത്.
ഗതാഗത നിയമ ലംഘനങ്ങളും മോശം റോഡുകളുടെ അവസ്ഥയുമാണ് പാക്കിസ്ഥാനില്‍ റോഡപകടങ്ങളുടെ ആവൃത്തി കൂടുതലായി സംഭവിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓഗസ്റ്റില്‍ രണ്ടിന് പാകിസ്ഥാനില്‍ വ്യത്യസ്ത ബസ് അപകടങ്ങളില്‍ 36 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയുണ്ടായ അപകടം സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.
#Pakistan #busaccident #tragedy #wedding #safety