Bee Attack | ഗൃഹനാഥന് തേനീച്ചയുടെ കുത്തേറ്റ് ദാരുണാന്ത്യം; 2 പേര്‍ക്ക് പരുക്ക്

 




പാലക്കാട്: (www.kvartha.com) കൊല്ലങ്കോട് ഗൃഹനാഥന് തേനീച്ചയുടെ കുത്തേറ്റ് ദാരുണാന്ത്യം. പാലക്കോട്ടില്‍ പഴനി(74) ആണ് മരിച്ചത്. തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. കൊല്ലങ്കോട് സ്വദേശികളായ സുന്ദരന്‍, സതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയുും കൊല്ലങ്കോട്ടെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.

Bee Attack | ഗൃഹനാഥന് തേനീച്ചയുടെ കുത്തേറ്റ് ദാരുണാന്ത്യം; 2 പേര്‍ക്ക് പരുക്ക്


വീടിന് സമീപത്തെ ഹോടെലിലേക്ക് പോകുമ്പോഴാണ് പഴനിയെ തേനീച്ച ആക്രമിച്ചത്. ഉടനെ കൊല്ലങ്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്. 

Keywords:  News,Kerala,State,attack,died,Obituary,Local-News,Injured, Treatment, hospital,Palakkad: Elder man died in bee attack
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia