Found Dead | പാലക്കാട് മഹിളാമോര്‍ച നേതാവ് തൂങ്ങിമരിച്ച നിലയില്‍
Jul 11, 2022, 07:59 IST
പാലക്കാട്: (www.kvartha.com) മഹിളാമോര്‍ച നേതാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിഎന്‍ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യ രമേഷാണ് (27) മരിച്ചത്. രാജന്-തങ്കം ദമ്പതികളുടെ മകളാണ്.
മഹിളാമോര്‍ച പാലക്കാട് മണ്ഡലം ട്രഷററാണ്. ഞായറാഴ്ച് വൈകിട്ട് നാലിന് മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പാലക്കാട് നോര്‍ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ശേഷമാകും കൂടുതല്‍ നടപടിയെന്നും പൊലീസ് പറഞ്ഞു. മക്കള്‍: രാംചരണ്‍, റിയശ്രീ. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: News,Kerala,State,Local-News,palakkad,Death,Obituary,Police,Case, Palakkad Mahila Morcha leader found dead hanged
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.