Accidental Death | ജലസംഭരണി തകര്‍ന്ന് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം
പാലക്കാട്: (KVARTHA) ചെര്‍പ്പുളശ്ശേരി (Cherpulassery) വെള്ളിനേഴിയില്‍ (Vellinezhi) പശു ഫാമിലെ (Cow Farm) ജലസംഭരണി (Water Tank) തകര്‍ന്നുവീണ് (Collapsed) അന്യസംസ്ഥാന തൊഴിലാളികളായ അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും (Mother And Toddler) ദാരുണാന്ത്യം (Died). ബംഗാള്‍ സ്വദേശി (West Bengal Native) ബസുദേവിന്റെ ഭാര്യ ഷൈമിലി (30), മകന്‍ സമീറാം (ഒന്നര) എന്നിവരാണ് മരിച്ചത്. യുവതിയും കുഞ്ഞും പശുക്കള്‍ക്ക് പുല്ലരിഞ്ഞശേഷം ജലസംഭരണ ടാങ്കിന് സമീപത്തുള്ള ടാപില്‍നിന്നും കൈ കഴുകുമ്പോള്‍ സംഭരണി തകരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
വെള്ളിനേഴിയിലെ നെല്ലിപ്പറ്റക്കുന്ന് പശുവളര്‍ത്തല്‍ ഫാമില്‍ ജോലി ചെയ്യുകയായിരുന്നു ഷൈമിലിയും കുടുംബവും. ഉച്ചയ്ക്ക് ഒരു മണിയോടെ ഫാം പരിസരത്തെത്തിയ പ്രദേശവാസികളാണ് ജലസംഭരണിയുടെ പരിസരത്ത് അമ്മയും കുഞ്ഞും മരിച്ചുകിടക്കുന്നത് കണ്ടത്. ടാങ്ക് തകര്‍ന്നപ്പോള്‍ വലിയ സിമന്റ് കട്ടകള്‍ക്കിടയില്‍ ഇരുവരും കുടുങ്ങുകയായിരുന്നു.
പൊലീസും അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ ഒറ്റപ്പാലം താലൂക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശവാസിയായ രതീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം. ഒന്നരവര്‍ഷം മുമ്പാണ് ടാങ്ക് നിര്‍മിച്ചതെന്ന് രതീഷ് പറഞ്ഞു.