നീലം ചുഴലിക്കാറ്റില്‍ പെട്ട് മുങ്ങിമരിച്ച നിരഞ്ജന്റെ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

 



ചെന്നൈ: നീലം ചുഴലിക്കാറ്റില്‍ പെട്ട് മുങ്ങിമരിച്ച നാവികന്‍ നിരഞ്ജന്റെ മാതാപിതാക്കള്‍ സ്വവസതിയില്‍ വച്ച് ആത്മഹത്യ ചെയ്തു. കെ.എന്‍ കോതണ്ഡപാണി (56), എസ്.കെ ഭാരതി (50) എന്നിവരാണ് തൂങ്ങിമരിച്ചത്. ഒക്ടോബര്‍ 31ന് തമിഴ്‌നാട്ടില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ചെന്നൈ തീരത്തടിഞ്ഞ പ്രതിഭാ കാവേരിയിലെ ജീവനക്കാരനായിരുന്നു നിരഞ്ജന്‍. ചുഴലിക്കാറ്റില്‍ പെട്ട കപ്പലില്‍ നിന്നും രക്ഷാ ബോട്ടില്‍ തീരത്തേയ്ക്ക് മടങ്ങുന്നതിനിടയില്‍ ബോട്ട് മുങ്ങി നിരഞ്ജനുള്‍പ്പെടെ 5 പേരാണ് അന്ന് മരണപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ ആരക്കോണത്തെ വീട്ടിലാണ് നിരഞ്ജന്റെ മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇവരുടെ ഒരേയൊരു മകനായിരുന്നു നിരഞ്ജന്‍. ഇവരുടെ സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പ്രതിഭാ കാവേരിയുടെ ഉടമസ്ഥരായ ഷിപ്പിംഗ് കമ്പനിയേയും സര്‍ക്കാരിനേയും കുറ്റപ്പെടുത്തുന്നതാണ് കുറിപ്പ്.
നീലം ചുഴലിക്കാറ്റില്‍ പെട്ട് മുങ്ങിമരിച്ച നിരഞ്ജന്റെ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തുനിരഞ്ജന്റെ മരണശേഷം കമ്പനിയുടേയോ സര്‍ക്കാരിന്റേയോ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. 

SUMMARY: CHENNAI: The middle-aged parents of a Pratibha Cauvery sailor who drowned after the ship ran aground off the Chennai coast on October 31 committed suicide by hanging at their residence in Arakkonam on Friday. They left behind a suicide note which blamed the government and the shipping agency for negligence and inaction.

Keywords: National news, CHENNAI, Pratibha Cauvery, Sailor, Drowned, Ship, Aground off, Chennai coast, October 31, Committed suicide,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia