ചങ്ങനാശേരിയില്‍ കെഎസ്ആര്‍ടിസി ബസിനടിയില്‍പെട്ട് യാത്രക്കാരന് ദാരുണാന്ത്യം; യുവാവിനെ മറ്റൊരാള്‍ തള്ളിയിട്ടതാണെന്ന് സംശയം, ഒരാള്‍ കസ്റ്റഡിയില്‍
Mar 21, 2022, 07:11 IST
ചങ്ങനാശേരി: (www.kvartha.com 21.03.2022) കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസിന് അടിയില്‍പെട്ട് യാത്രക്കാരന് ദാരുണാന്ത്യം. ചെത്തിപ്പുഴ സ്വദേശി ടോണി ജോസ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നോടെയാണ് ദാരുണസംഭവം. ബസില്‍ നിന്നിറങ്ങുമ്പോള്‍ മറ്റൊരു ബസിന്റെ അടിയില്‍പെട്ടാണ് അപകടമുണ്ടായത്.
തിരുവനന്തപുരം-കോതമംഗലം സൂപര്‍ ഫാസ്റ്റ് ബസിന് അടിയിലേക്കാണ് യുവാവ് വീണത്. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തി എടുക്കുന്നതിനിടയിലാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബസിന്റെ പിന്‍ചക്രം ടോണിയുടെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. ടോണിയുടെ ബാഗ് ബസിന്റെ കമ്പിയില്‍ കുരുങ്ങിയതാണ് അപകടകാരണമായതെന്ന് കരുതുന്നു.
അതേസമയം, യുവാവിനെ മറ്റൊരാള്‍ തള്ളിയിട്ടതാണെന്ന സംശയവുമുയര്‍ന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.