മനില എയര്‍പോര്‍ട്ടില്‍ ഏറ്റുമുട്ടല്‍: മേയറും ഭാര്യയുമടക്കം നാലു പേര്‍ കൊല്ലപ്പെട്ടു

 


മനില: ഫിലിപ്പൈന്‍ മേയര്‍ക്കും കുടുംബത്തിനും നേരെയുണ്ടായ ആക്രമണത്തില്‍ മേയറും ഭാര്യയുമടക്കം നാലു പേര്‍ കൊല്ലപ്പെട്ടു. മനില അന്താരാഷ്ട്ര വിമാത്താവളത്തിലേയ്ക്ക് കടക്കുന്നതിനിടയിലായിരുന്നു ആക്രമണം. നാലു പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.


ലബങന്‍ മേയര്‍ ഉകോല്‍ തലുംബയും ഭാര്യയും ടെര്‍മിനല്‍ മൂന്നില്‍ വന്നിറങ്ങിയ ഉടനെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അജ്ഞാതരാണ് ആക്രമണം നടത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. ഒന്നര വയസുകാരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഈ കുട്ടി മേയറുടെ ബന്ധുവാണോയെന്ന് വ്യക്തമല്ല.


മനില എയര്‍പോര്‍ട്ടില്‍ ഏറ്റുമുട്ടല്‍: മേയറും ഭാര്യയുമടക്കം നാലു പേര്‍ കൊല്ലപ്പെട്ടു
SUMMARY: Manila, Philippines: A mayor from the southern Philippines, his wife and two others have been fatally shot in a daring attack at a Manila airport terminal that also wounded four other people.

Keywords: World, Manila, Manila airport, Manila shooting, Philippines
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia