നവവരന് മരിച്ചത് ഫോടോഷൂടിനിടെ അല്ലെന്ന് പൊലീസ്, 'ഫോടോഗ്രാഫര്‍ കൂടെയുണ്ടായിരുന്നില്ല'; ഭാര്യ ഗുരുതരാവസ്ഥയില്‍ തുടരുന്നു
Apr 4, 2022, 17:12 IST
കോഴിക്കോട്: (www.kvartha.com 04.04.2022) കുറ്റ്യാടിപ്പുഴയില്‍ നവവരന് മുങ്ങിമരിച്ചത് ഫോടോ ഷൂടിനിടെ അല്ലെന്ന് പൊലീസിന്റെ വിശദീകരണം. 11 മണിയോടെ ബന്ധുകള്‍ക്കൊപ്പമാണ് നവദമ്പതികള്‍ പുഴക്കരയില്‍ എത്തിയത്. ഞായറാഴ്ച ഈ സ്ഥലത്ത് ഇവര്‍ ഫോടോ ഷൂട് നടത്തിയിരുന്നുവെന്നും തിങ്കളാഴ്ച ഫോടോഗ്രാഫര്‍ കൂടെ ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
പാലേരി സ്വദേശി രജിലാല്‍ ആണ് പുഴയില്‍ മുങ്ങി മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. രജിലിന്റെ ഭാര്യ കനക ഇപ്പോള്‍ കോഴിക്കോട് മലബാര്‍ മെഡികല്‍ കോളജ് ആശുപത്രിലാണ്. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നാണ് വിവരം.
അപകടമുണ്ടായതിന് പിന്നാലെ ബന്ധുക്കളുടെ കരച്ചില് കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് രജിലിന്റെ ഭാര്യയെ രക്ഷപ്പെടുത്തിയത്. രജിലാലിനെ പുഴയില്‍ നിന്ന് കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മാര്ച് 14-ാം തീയതിയായിരുന്നു രജിലാലിന്റെ വിവാഹം. കഴിഞ്ഞ ദിവസം ഇവര്‍ ഈ പുഴക്കരയില്‍ ഫോടോഷൂട് നടത്തിയിരുന്നു. തുടര്‍ന്ന് പ്രകൃതി രമണീയമായ സ്ഥലത്ത് ബന്ധുക്കളുമായി ഇവര്‍ വീണ്ടും എത്തിയതായിരുന്നു. ബന്ധുക്കളോടൊപ്പമാണ് ഇവര്‍ സ്ഥലത്തെത്തിയതെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. രജിലിന്റെ മൃതദേഹം പേരാമ്പ്ര താലൂക് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.