പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ അന്തരിച്ചു

 


കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷറര്‍ പാറന്നൂര്‍ പി.പി ഇബ്രാഹിം മുസ്ലിയാര്‍(75) അന്തരിച്ചു. കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു അന്ത്യം.

കൊടുവള്ളി സ്വദേശി അബൂബക്കര്‍ മുസ്ലിയാര്‍-ഉമ്മാത്ത ദമ്പതികളുടെ നാലാമത്തെ മകനായി കോഴിക്കോട് പാറന്നൂര്‍ പുല്‍പറമ്പ് വീട്ടിലാണ് ജനനം. അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് നല്‍കിയ പിതാവില്‍ നിന്നും ഖുര്‍ആന്‍ പഠിച്ചു. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പോയ അദ്ദേഹം ചെറുശോല അഹ്മദ് കുട്ടിയെന്നവരില്‍ നിന്ന് അറബി മലയാളത്തോടൊപ്പം മതപഠനവും സ്വായത്തമാക്കികൊണ്ട് എട്ടാം ക്ലാസ് വരെ പഠിച്ചു. തുടര്‍ പഠനാവശ്യാര്‍ത്ഥം മുദരിസ് കുറ്റിക്കാട്ടൂര്‍ ഇമ്പിച്ചാലി മുസ്ലിയാരുടെ മങ്ങാട് ദര്‍സില്‍ എട്ടു വര്‍ഷവും ഒരു വര്‍ഷം ജ്യേഷ്ഠ സഹോദരന്‍ അഹ്മദ് കോയ മുസ്ലിയാരുടെ കീഴില്‍ മലയമ്മ ദര്‍സിലും പഠിച്ചു. 12 വര്‍ഷം നീണ്ടുനിന്ന ദര്‍സ് പഠനത്തിന് ശേഷം വെല്ലൂര്‍ ബാഖിയാത്തുസ്വലത്തില്‍ നിന്ന് ബിരുദം നേടി.

താമരശ്ശേരിക്കടുത്ത കടവൂര്‍, കത്തറമ്മല്‍ എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. ഒരു വര്‍ഷം കാസര്‍കോട് സഅദിയ്യയിലും  രണ്ടു വര്‍ഷം വീതം ചാലിയത്തും കാവന്നൂരും ആറു വര്‍ഷം തിരുവള്ളൂരും തുടര്‍ന്ന് കൊടുവള്ളി രിയാളു സ്വാലിഹീനിലും കുറ്റിക്കാട്ടൂര്‍ യമാനിയ്യ അറബിക് കോളജിലും അധ്യാപകനായ അദ്ദേഹം സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പദവിയും വഹിച്ചിരുന്നു. റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്റെ പണ്ഡിത പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.

1981ല്‍ സമസ്ത കേന്ദ്ര മുശാവറയിലെ അംഗമാവുകയും പിന്നീട് സമസ്തയുടെ ട്രഷററായി തിരഞ്ഞെടുക്കപെടുകയും ചെയ്തു. ഇതിന് പുറമെ വിദ്യഭ്യാസ ബോര്‍ഡ് എക്‌സികൃട്ടീവ് മെമ്പര്‍, കൊടുവള്ളി രിയാളുസ്വാലിഹീന്‍ ജനറല്‍ സെക്രട്ടറി, സി.എം മഖാം വൈസ് പ്രസിഡണ്ട്, നരിക്കുനി മജ്മഅ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നതോടൊപ്പം കൊടുവള്ളി താമരശ്ശേരി ഭാഗങ്ങളിലെ നാല്‍പതോളം മഹല്ലുകളുടെ ഖാളി സ്ഥാനവും വഹിച്ചിരുന്നു.

കൊടുവള്ളി സ്വദേശി അബൂബക്കര്‍ മുസ്ലിയാരുടെ മകള്‍ ഉമ്മു കുല്‍സുവാണ് ഭാര്യ. മക്കള്‍: മുഹമ്മദ് അസ്‌ലം ബാഖവി, അബ്ദുല്‍ ലത്വീഫ് ഫൈസി, അബ്ദുല്‍ ജലീല്‍ ബാഖവി, ഡോ. അബൂബക്കര്‍, ഉബൈദ് ഫൈസി, സഈദ് ഫൈസി, മൈമൂന, താലിയാത്ത്, ഫാത്വിമ സുഹ്‌റ. മരുമക്കള്‍: മുഹമ്മദ് ബാഖവി വാവാട്, അബ്ദുര്‍ റസാഖ് മുസ്ലിയാര്‍ പന്നൂര്‍, മുനീര്‍ ഫൈസി എളേറ്റില്‍, നദീറ മുയിപ്പോത്ത്, ഷരീഫ പറമ്പില്‍ ബസാര്‍, നജ്മുന്നീസ പുവാട്ട് പറമ്പ്, ജുവൈരിയ്യ പുല്ലാളൂര്‍, ഫാത്വിമ സുഹ്‌റ നരിക്കുനി, ജസീന വാവാട്. ഖബറടക്കം  പാറന്നൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ അന്തരിച്ചുജീവിത വിശുദ്ധിയുടെ ഉയരങ്ങള്‍ കീഴടക്കിയ വിനായാന്വിത പണ്ഡിത പ്രതിഭയായിരുന്നു പാറന്നൂര്‍ ഇബ്രാഹിം മുസ്ലിയാര്‍ എന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സംസ്ത കേരള മുസ്ലിം എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി മുസ്ത്വഫ മുണ്ടുപാറ എന്നിവരും അനുശോചിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also read:
ഹൈവേ പോലീസ് ജീപ്പും ബെലേറോയും കൂട്ടിയിടിച്ച് എ.എസ്.ഐ അടക്കം 7പേര്‍ക്ക് പരിക്ക്

Keywords:  Obituary, Kozhikode, Kerala, Samastha, Parannur, Jaseena, P.P Ibrahim, Musliyar, Hospital, Sa-adiya, Kasaragod, Qasi, Koduvalli, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia