ആശുപത്രിയില്‍ പഴയ നോട്ടുകള്‍ സ്വീകരിച്ചില്ല; ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

 


പറ്റ്‌ന: (www.kvartha.com 26.11.2016) കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് മറ്റൊരു ഇരകൂടി. ആശുപത്രിയില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു. ബീഹാറില്‍ ഗയയിലെ മഞ്ചു ദേവി എന്ന യുവതിയാണ് മരിച്ചത്.

അനുഗഡ് നാരായണ്‍ മഗഡ് മെഡിക്കല്‍ കോളജിലാണ് ഇവര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആശുപത്രിയിലെ ഡയാലിസിസ് സെന്ററില്‍ യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ 500 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കാതിരുന്നതോടെ ചികിത്സ കിട്ടാതെ മരിച്ചുവെന്നാണ് ആരോപണം. അതേസമയം ജില്ലാ മജിസ്‌ട്രേറ്റിനോട് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് നല്‍കാന്‍ ബീഹാര്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച ഉണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ബീഹാര്‍ മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കി.

ആശുപത്രിയില്‍ പഴയ നോട്ടുകള്‍ സ്വീകരിച്ചില്ല; ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

Keywords : Hospital, Treatment, Pregnant Woman, Death, Obituary, National, Pregnant woman dies as hospital refuses to accept old notes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia