മക്ക: അന്തരിച്ച സൗദി കിരീടാവകാശി ന ഈഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ മയ്യിത്ത് പുണ്യനഗരിയായ മക്കയില്‍ ഖബറടക്കി. ഹറം പള്ളിയില്‍ നടന്ന മയ്യത്ത് നമസ്കാരത്തില്‍ സ്വദേശികളും വിദേശികളും ഉംറ തീര്‍ഥാടകരും അടക്കം ലക്ഷങ്ങളാണ് അണിനിരന്നത്. സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ ജനീവയില്‍നിന്ന് ജിദ്ദയില്‍ എത്തിച്ച മൃതദേഹം അവസാനമായി കാണാന്‍ വന്‍ ജനാവലി കിംഗ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയിരുന്നു.
പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗദി ഭരണാധികാരി അബ്ദുള്ള രാജാവ്, പ്രതിരോധ മന്ത്രി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, മറ്റു രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥരും നേരത്തെ തന്നെ മക്കയില്‍ എത്തിയിരുന്നു. ഹറം പള്ളിയില്‍ മഗ്‌രിബ് നമസ്കാര ശേഷം നടന്ന മയ്യിത്ത് നമസ്കാരത്തില്‍ വിവിധ ലോക നേതാക്കള്‍ ഉള്‍പെടെ ലക്ഷങ്ങള്‍ അണിനിരന്നു. തുടര്‍ന്ന് പതിനായിരങ്ങളെ സാക്ഷിയാക്കി മക്കയിലെ അല്‍അദില്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.

English Summery
Prince Naif's funeral held in Mecca
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.