പ്രശസ്ത ക്വിസ് മാസ്റ്ററും മാര്‍ ഇവാനിയോസ് കോളജ് പ്രൊഫസറുമായിരുന്ന ഡോ. എബ്രഹാം ജോസഫ് അന്തരിച്ചു

 


തിരുവനന്തപുരം: (www.kvartha.com 09.04.2022) പ്രശസ്ത ക്വിസ് മാസ്റ്ററും മാര്‍ ഇവാനിയോസ് കോളജ് പ്രൊഫസറുമായിരുന്ന ഡോ. എബ്രഹാം ജോസഫ് അന്തരിച്ചു. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

പ്രശസ്ത ക്വിസ് മാസ്റ്ററും മാര്‍ ഇവാനിയോസ് കോളജ് പ്രൊഫസറുമായിരുന്ന ഡോ. എബ്രഹാം ജോസഫ് അന്തരിച്ചു


30 വര്‍ഷത്തോളം മാര്‍ ഇവാനിയോസ് കോളജിലെ അധ്യാപകനായിരുന്നു. ആറു വര്‍ഷം ഇന്‍ഗ്ലീഷ് വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് ഉള്ളൂരിലെ വീട്ടിലെത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച രാവിലെ മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ സെമിതേരിയില്‍ നടക്കും.

30 വര്‍ഷത്തോളം ക്വിസ് മാസ്റ്റര്‍ ആയിരുന്ന ഡോ. എബ്രഹാം ജോസഫ് ബ്രെയിന്‍ ഓഫ് കേരള എന്നാണ് അറിയപ്പെട്ടിരുന്നത്. ഉന്നത വിദ്യാഭ്യാസം അടക്കമുള്ള വിഷയങ്ങളില്‍ അദ്ദേഹം നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കെസിബിസിയുടെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ക്വിസ് മാസ്റ്റര്‍ എന്ന നിലയിലും നിരവധി അംഗീകാരങ്ങള്‍ ഡോ. എബ്രഹാം ജോസഫിനെ തേടിയെത്തിയിട്ടുണ്ട്.

Keywords: Prominent Quiz Master Dr. Abraham Joseph passed away, Thiruvananthapuram, News, Dead Body, Dead, Obituary, Teacher, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia