Passes | സാമൂഹ്യ-സാംസ്‌ക്കാരിക-ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ കെ കുമാര്‍ നിര്യാതനായി
● ദുബൈയിലെ ഇന്ത്യന്‍ അസോസിയേഷനെ ജനകീയമാക്കിയ സംഘാടകന്‍.
● ഇന്ത്യന്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ അമരക്കാരനായി ശ്രദ്ധേയനായിരുന്നു.
● രണ്ട് ദിവസം മുമ്പാണ് കുമാറിന്റെ ഭാര്യ വിട പറഞ്ഞത്.
ദുബൈ: (KVARTHA) സാമൂഹ്യ-സാംസ്‌ക്കാരിക-ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ കെ കുമാര്‍ നിര്യാതനായി. ദുബൈയിലെ ഇന്ത്യന്‍ അസോസിയേഷനെ ജനകീയമാക്കിയ സംഘാടകനായിരുന്നു. ഇന്ത്യന്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ അമരക്കാരന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. രണ്ട് ദിവസം മുമ്പാണ് കുമാറിന്റെ ഭാര്യ വിട പറഞ്ഞത്.
വയലാര്‍ രവി പ്രവാസികാര്യ മന്ത്രിയായ സമയത്ത് ഏറ്റവും നല്ല സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രവാസി ദിവസ് അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. മലയാളിയല്ലെങ്കിലും ദുബൈയിലെ മലയാളി സംഘടനകള്‍ക്കെല്ലാം സഹായി ആയിരുന്നു.
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തുന്നവര്‍ക്ക് സഹായിയായിരുന്ന കെ കുമാര്‍ പോര്‍ട്ട് & കസ്റ്റംസിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയുടെ സംസ്‌ക്കാരചടങ്ങുകള്‍ കഴിയുന്നതിന് മുമ്പേയുള്ള കെ കുമാറിന്റെ വിയോഗവും അങ്ങേയറ്റം ദുഖകരമാണെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.
#KKumar #Dubai #IndianCommunity #SocialWorker #RIP #Humanitarian #PravasiBharatiyaDivas