Found Dead | രാജസ്താനിലെ കോട്ടയില്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 16 കാരി മരിച്ച നിലയില്‍; ഈ വര്‍ഷത്തെ 24-ാമത്തെ മരണം

 


ജയ്പുര്‍: (www.kvartha.com) രാജസ്താനില്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 16 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രിയ സിങ് ആണ് മരിച്ചത്. കോട്ടയില്‍ ഒരു നീറ്റ് പരിശീലന സ്ഥാപനത്തില്‍ പഠിക്കുകയായിരുന്നു പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രിയ സിങ്.

തിങ്കളാഴ്ച ഉച്ചയോടെയാണ് വിദ്യാര്‍ഥിനിയെ മുറിയില്‍ ഛര്‍ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്. കീടനാശിനി കുടിക്കുകയായിരുന്നുവെന്നാണ് റിപോര്‍ടുകള്‍. മറ്റ് വിദ്യാര്‍ഥികളാണ് വിവരമറിഞ്ഞ് പ്രിയയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം പ്രിയ സിങിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് ഡി എസ് പി ധരംവീര്‍ സിങ് പറഞ്ഞു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്താന്‍ പൊലീസ് അന്വേഷണത്തില്‍ കഴിഞ്ഞിട്ടില്ല. കോട്ടയിലെ വിഗ്യാന്‍ നഗറില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു പ്രിയ സിങ്.

രാജസ്താനിലെ കോട്ട നഗരത്തില്‍ ഈ വര്‍ഷം മരിക്കുന്ന 24-ാമത്തെ നീറ്റ് കോചിങ് വിദ്യാര്‍ത്ഥിനിയാണ് പ്രിയ സിങ്. ഈ മാസം റിപോര്‍ട് ചെയ്യപ്പെടുന്ന ഇത്തരത്തിലെ രണ്ടാമത്തെ മരണവും. ഓഗസ്റ്റ് മാസത്തില്‍ ആറ് വിദ്യാര്‍ഥികളാണ് കോട്ടയില്‍ മരിച്ചത്.

Found Dead | രാജസ്താനിലെ കോട്ടയില്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 16 കാരി മരിച്ച നിലയില്‍; ഈ വര്‍ഷത്തെ 24-ാമത്തെ മരണം
 

Keywords: News, National, National-News, Obituary, Obituary-News, NEET Aspirant, Kota News, Rajasthan news, Jaipur News, Student, Found Dead, Rajasthan: One more girl student found dead at Kota.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia