തടി കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായ 'രാമായണത്തിലെ കുംഭകര്‍ണന്‍' മരിച്ചു

 


ഇന്‍ഡോര്‍: (www.kvartha.com 28.04.2014) രാമായണം ടെലിവിഷന്‍ സീരിയലില്‍ കുംഭകര്‍ണനായി അഭിനയിച്ച പ്രശസ്ത ബോളിവുഡ് നടന്‍ രാകേഷ് ദിവാന(48) ആശുപത്രിയില്‍ മരിച്ചു. ഇന്‍ഡോറിലെ മോഹക് ആശുപത്രിയില്‍ തടി കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിസയിലായിരുന്നു രാകേഷ്.

ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് രാകേഷ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ആശുപത്രിയില്‍ ഒരു തരത്തിലുള്ള അവഗണനയും രാകേഷിന് ഉണ്ടായിട്ടിലെന്ന് അധികൃതര്‍ പറയുന്നു.

തടി കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായ 'രാമായണത്തിലെ കുംഭകര്‍ണന്‍' മരിച്ചുഇക്കഴിഞ്ഞ ഏപ്രില്‍ 23 നാണ് രാകേഷിനെ തടി കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. 27ന് രാവിലെയാണ് രാകേഷ് മരണപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷം രാകേഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമായിരുന്നു. ഞായറാഴ്ച്ച ബി പി കൂടിയതിനെ തുടര്‍ന്ന് രാകേഷിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

രാകേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പിതാവിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും മരണം കുടുംബത്തെ തകര്‍ത്ത് കളഞ്ഞതായും രാകേഷിന്റെ മകള്‍ ശിവാനി ദിവാന പറഞ്ഞു.

Keywords: Rakesh Deewana Of Yeh Rishta Fame Passes Away, Yeh Rishta Kya Kehlata Hai actor, Kumbhkarna in popular serial, 'Ramayana' telecast,  Indian character actor 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia