Death | പ്രശസ്ത റാപര്‍ ഫാറ്റ്മാന്‍ സ്‌കൂപ് സംഗീത പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

 
Fatman Scoop, American rapper
Fatman Scoop, American rapper

Instagram/Fatman Scoop

ഹിറ്റ് ഗാനമായ 'ബി ഫെയ്ത്ത്ഫുള്‍' ഏറെ പ്രശസ്തി നേടിക്കൊടുത്തു.

കണക്റ്റിക്കട്ട്: (KVARTHA) പ്രശസ്ത യുഎസ് റാപ്പർ ഫാറ്റ്മാൻ സ്‌കൂപ്പ് (Fatman Scoop-53) വെള്ളിയാഴ്ച കണക്റ്റിക്കട്ടിൽ ഒരു സംഗീത പരിപാടിക്കിടെ വേദിയിൽ വച്ച് (Stage) കുഴഞ്ഞുവീണ് മരിച്ചു. ഫാറ്റ്മാൻ സ്‌കൂപ്പിന്റെ ഇൻസ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റില്‍, റാപ്പർ മരിച്ചുവെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.

ന്യൂയോർക്കിൽ ജനിച്ച റാപ്പറിന്‍റെ യഥാർത്ഥ പേര് ഐസക്ക് ഫ്രീമാൻ എന്നാണ്. പരിപാടിക്കിടെ ഡിജെ ബൂത്തിന് അടുത്ത് തളർത്ത് വീഴുകയായിരുന്നു ഗായകൻ. സമീപത്തുള്ളവർ സിപിആർ (CPR) നൽകാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് സ്‌കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

ന്യൂയോര്‍ക്ക് സിറ്റി ഹിപ്-ഹോപ്പ് രംഗത്തെ ഒരു പ്രമുഖ വ്യക്തിയായിരുന്നു ഫാറ്റ്മാന്‍ സ്‌കൂപ്പ്. 1999-ല്‍ പുറത്തിറങ്ങിയ ഹിറ്റ് ഗാനമായ 'ബി ഫെയ്ത്ത്ഫുള്‍' ഇദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. അയര്‍ലന്‍ഡിലും യുകെയിലും ഈ ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തി. മിസ്സി എലിയറ്റ്, മരിയ കാരി തുടങ്ങിയ കലാകരന്മാരുമായി സഹകരിച്ചാണ് ഇദ്ദേഹം വളര്‍ന്നത്.  

2004-ല്‍, ചാനല്‍ 4-ലെ യുകെ ടിവി സീരീസായ ചാന്‍സേഴ്സില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. 2015-ല്‍ റിയാലിറ്റി ഷോയായ സെലിബ്രിറ്റി ബിഗ് ബ്രദര്‍ 16: യുകെ വേഴ്‌സസ് യുഎസ്എയില്‍ ഒരു മത്സരാര്‍ത്ഥിയായി വന്ന് മൂന്നാം സ്ഥാനം നേടിയിരുന്നു.

സ്‌കൂപ്പിന്റെ മരണം സംഗീത ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്, ആരാധകരില്‍ നിന്നും സഹ കലാകാരന്മാരില്‍ നിന്നും ഇദ്ദേഹത്തിന് അന്ത്യാഭിവാദ്യം ഒഴുകുകയാണ് സോഷ്യല്‍ മീഡിയയില്‍. അപ്രതീക്ഷിതമായിരുന്നു സ്‌കൂപ്പിന്റെ മരണമെന്നാണ് അദ്ദേഹത്തിന്റെ മാനേജര്‍ പോസ്റ്റ് ചെയ്തത്.

#FatmanScoop #Rapper #Death #MusicIndustry #RIP #USA #Connecticut #Tribute

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia