Areez Pirojshaw | ശീതള പാനീയ മേഖലയിലെ ജനപ്രിയ ബ്രാന്‍ഡ് രസ്നയുടെ സ്ഥാപകൻ അരീസ് പിറോജ്ഷാ ഖംബട്ട അന്തരിച്ചു
Nov 21, 2022, 16:05 IST
ന്യൂഡെൽഹി: (www.kvartha.com) ശീതള പാനീയ മേഖലയിലെ ജനപ്രിയ ബ്രാന്‍ഡായ രസ്ന കമ്പനി സ്ഥാപകനും ചെയർമാനുമായ അരീസ് പിറോജ്ഷോ ഖംബട്ട (85) അന്തരിച്ചു. അരീസ് ഖംബട്ട ബെനവലന്റ് ട്രസ്റ്റിന്റെയും രസ്ന ഫൗണ്ടേഷന്റെയും ചെയർമാൻ കൂടിയാണ്. വാപിസിന്റെ (വേൾഡ് അലയൻസ് ഓഫ് പാർസി ഇറാനി സർതോസ്റ്റിസ്) മുൻ ചെയർമാനും അഹ്മദാബാദ് പാർസി പഞ്ചായത്തിന്റെ മുൻ പ്രസിഡന്റും ഫെഡറേഷൻ ഓഫ് പാഴ്സി സൊറോസ്ട്രിയൻ അഞ്ജുമാൻസ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റുമായിരുന്നു.
രാജ്യത്തെ 1.8 മില്യൺ ചില്ലറ വിൽപന ശാലകളിൽ വിൽക്കുന്ന രസ്ന നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ശീതളപാനീയ മിശ്രിത നിർമാതാക്കളിൽ ഒരാളാണ്. രസ്ന ഇപ്പോൾ ലോകമെമ്പാടുമുള്ള 60 രാജ്യങ്ങളിൽ വിറ്റഴിക്കപ്പെടുന്നു. ഉയർന്ന വിലയ്ക്ക് വിൽക്കുന്ന ശീതളപാനീയ ഉൽപന്നങ്ങൾക്ക് പകരമായി 1970-കളിൽ രസ്ന അവതരിപ്പിച്ച മിതമായ താങ്ങാനാവുന്ന തുകയ്ക്കുള്ള പാക്കറ്റുകൾ വിപണിയിൽ തരംഗം സൃഷ്ടിച്ചിരുന്നു.
അഞ്ച് രൂപയുടെ രസ്നയുടെ ഒരു പാക്കിൽ 32 ഗ്ലാസ് ശീതളപാനീയമാക്കി മാറ്റാം, ഒരു ഗ്ലാസിന് 15 പൈസ മാത്രം എന്നായിരുന്നു കമ്പനി അവകാശപ്പെട്ടിരുന്നത്. ബ്രാൻഡിന്റെ 'ഐ ലവ് യു രസ്ന' കാംപയിൻ 80കളിലും 90കളിലും ജനപ്രിയമായിരുന്നു.

Keywords: Rasna founder Areez Pirojshaw Khambatta passes away, New Delhi, News, Top-Headlines, Latest-News, Dead, Obituary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.