Tribute | കാർട്ടൂണിസ്റ്റ് ശങ്കർ വിടവാങ്ങിയിട്ട് 35 വർഷം; ഇന്ത്യൻ കാർട്ടൂണിന്റെ കുലപതി

 
Remembering Cartoonist Shankar 35 Years Later
Remembering Cartoonist Shankar 35 Years Later

Photo Credit: Facebook/Notable and Distinguished Persons from Nair Heritage

● കാർട്ടൂണിസ്റ്റ് ശങ്കർ അന്തരിച്ചിട്ട് 35 വർഷമായി
● ഇന്ത്യൻ കാർട്ടൂണിംഗിന്റെ പിതാവെന്നറിയപ്പെടുന്നു
● ശങ്കേഴ്സ് വീക്ക്‌ലി സ്ഥാപിച്ചു

(KVARTHA) കായംകുളത്ത് ജനിച്ച് തിരുവനന്തപുരത്ത് പ്രസിദ്ധീകരണങ്ങളിൽ വരച്ചു തുടങ്ങിയ ശേഷം ഡൽഹിയിൽ എത്തി തന്റേതായ ഇടം കണ്ടെത്തിയതിനു ശേഷം ആ മേഖലയിൽ തിളങ്ങിയ ഇന്ത്യൻ കാർട്ടൂണിന്റെ കുലപതിയെന്ന് വിശേഷിപ്പിക്കുന്ന കാർട്ടൂണിസ്റ്റ് ശങ്കർ വിടവാങ്ങിയിട്ട് 35 വർഷം. ഒരു ദിവസത്തെ സംഭവവികാസങ്ങൾ കാച്ചി കുറുക്കി വിമർശന രസത്തോടെ  ഒരു ചെറിയ പെട്ടിയിൽ അടക്കി പൊതുജന സമക്ഷം അവതരിപ്പിക്കുന്നതിനാണ് പോക്കറ്റ് കാർട്ടൂൺ എന്ന് വിശേഷിപ്പിക്കുന്നത്. 

മലയാള പത്രങ്ങളിലെ കാർട്ടൂൺ പംക്തികൾക്ക് തുടക്കമിട്ട കാർട്ടൂണിസ്റ്റുകളിൽ ഒരാളായിരുന്നു 1902 ൽ ജനിച്ച കാർട്ടൂണിസ്റ്റ് ശങ്കർ എന്ന കെ ശങ്കരപിള്ള. എല്ലാവരും ഇഷ്ടപ്പെടുന്ന കലകളുടെ കൂട്ടത്തിലെ കൊച്ചു ചിരി കുടുക്കയാണ് കാർട്ടൂൺ. വലിയ പാരമ്പര്യങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെ സ്വയം വളർന്നത്. കുഞ്ചൻ നമ്പ്യാരുടെ പാരമ്പര്യമുള്ള കേരളം കാർട്ടൂണിസ്റ്റുകളുടെ ഒരു അക്ഷയ ഖനിയായി മാറിയതിലും അത്ഭുതപ്പെടാനൊന്നുമില്ല. 

കഥകളിയുടെയും കേര വൃക്ഷത്തിന്റെയും കേരള നാട്ടിൽ മറ്റൊരു ക ആയ ആയ കാർട്ടൂൺ പടർന്നു പന്തലിച്ചു. ശങ്കറിന്റെ പാത പിന്തുണർന്ന് കേരളത്തിൽ നിന്നും നിരവധി പ്രശസ്ത കാർട്ടൂണിസ്റ്റുകൾ ഉയർന്നുവരികയുണ്ടായി. 1932-ൽ  ഡൽഹിയിലെ ഹിന്ദുസ്ഥാൻ ടൈംസിൽ ജോലിയിൽ പ്രവേശിച്ചതോടെയാണ് ശങ്കർ എന്ന വ്യക്തിയുടെ അസാധാരണ കഴിവിനെ പറ്റി ലോകം അറിഞ്ഞു തുടങ്ങിയത്. 

അദ്ദേഹത്തിന്റെ ബ്രഷിന്റെ വരയിൽ തെളിയുന്നത് അഭിമാനമായി കരുതിയ രാഷ്ട്രീയ നേതൃത്വം നമുക്കുണ്ടായിരുന്നു. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും ഇന്ദിര  ഗാന്ധിയും ഒക്കെ ശങ്കറിന്റെ കാർട്ടൂൺ വഴിയുള്ള വിമർശനത്തെ വളരെ സൗഹാർദപരമായി സമീപിച്ചവരാണ്. ശരിക്കും ശങ്കറിന്റെ  ആരാധകരായി. 

താങ്കൾ ഹിന്ദുസ്ഥാൻ ടൈംസിനെയാണോ വളർത്തിയത്  അല്ല ഹിന്ദുസ്ഥാൻ ടൈംസ് താങ്കളെയാണോ എന്ന മഹാത്മജിയുടെ ചോദ്യവും വരകളിലൂടെ വിമർശിക്കുന്ന ശങ്കറിനോട്  ഏതെങ്കിലും ദിവസത്തിൽ കാർട്ടൂണിൽ കണ്ടില്ലെങ്കിൽ ഡോണ്ട് സ്പെയർ മീ ശങ്കർ എന്ന് അങ്ങോട്ട് വിളിച്ചു പറഞ്ഞ ജവഹർലാൽ നെഹ്റുവും നൽകിയ ശക്തിയാണ് ഒരു സാമൂഹ്യ വിമർശകൻ എന്ന നിലയിൽ  തന്റെ പോക്കറ്റ് കാർട്ടൂൺ പൊതുജനങ്ങൾക്ക് ഇടയിൽ അവതരിപ്പിക്കാൻ ശങ്കറിന് ധൈര്യം നൽകിയത്. 

നിരവധി കാർട്ടൂണി സ്റ്റുകൾക്ക് വഴികാട്ടിയായി മാറിയ ശങ്കേഴ്സ് വീക്ക്‌ലി 1948 ലാണ് ആരംഭിച്ചത്. ഒ വി വിജയൻ, യേശുദാസൻ, ഗഫൂർ, അബു എബ്രഹാം, മലയാറ്റൂർ രാമകൃഷ്ണൻ, കുട്ടി, കേരളവർമ, പ്രകാശ്, സാമുവൽ, സി പി രാമചന്ദ്രൻ തുടങ്ങി നിരവധി പ്രമുഖർ ശങ്കേഴ്സ് വീക്ക്‌ലിയിൽ ജോലി ചെയ്തവരോ അതിൽ നിന്ന് ആവേശം ഉൾക്കൊണ്ട് സ്വന്തം പാത വെട്ടിത്തെളിച്ചവരോ ആണ്. 

27 കൊല്ലം തുടർന്ന 'ശങ്കേഴ്സ് വീക്ക്‌ലി' 1975-ൽ അടിയന്തരാവസ്ഥക്കാലത്ത് പ്രസിദ്ധീകരണം നിർത്തി. ഇന്ത്യയിലെ മിക്ക കാർട്ടൂണിസ്റ്റുകളും വരച്ചുതെളിഞ്ഞത് ശങ്കേഴ്സ് വീക്ക്‌ലിയിലാണ്. കേരളത്തിലെ പുറത്ത് സാഹിത്യ മേഖല ഒഴികെയുള്ള കലാസംസ്കാരിക മേഖലകളിൽ തിളങ്ങിയ മലയാളികൾക്ക്  പൊതുവേ കേരളത്തിൽ അംഗീകാരം കിട്ടാൻ കുറവാണ്. അത്തരത്തിൽ ഒരാളാണ് ശങ്കറും. 

തന്റെ കാർട്ടൂൺ വഴി  ലോകത്തെ മുഴുവൻ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശങ്കർ  നിരവധി ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1989 ൽ തന്റെ എൺപത്തിയേഴാമത് വയസ്സിൽ ഡിസംബർ 26നായിരുന്നു ശങ്കറിന്റെ അന്ത്യം.

#Shankar, #IndianCartooning, #Cartoonist, #Satire, #IndianArt, #ArtHistory, #Kerala, #RIPShankar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia