പി എഫ് രേഖകള്‍ അനുവദിച്ചില്ല: കണ്ണൂരില്‍ റിട്ട:സ്പിന്നിങ് മില്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ചു

 


കണ്ണൂര്‍: (www.kvartha.com 14.11.2019) പി എഫും-ഗ്രാറ്റുവിറ്റിയും അനുവദിക്കാനുള്ള രേഖകള്‍ നല്‍കാത്തതില്‍ മനംനൊന്ത് താഴെചൊവ്വയിലെ കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ റിട്ട. ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. പരിയാരം ഏമ്പേറ്റിലെ കാട്ടൂര്‍ പുതിയ വീട്ടില്‍ കെ. വി രാജനെ (59) യാണ് വ്യാഴാഴ്ച രാവിലെയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പി എഫ് രേഖകള്‍ അനുവദിച്ചില്ല: കണ്ണൂരില്‍ റിട്ട:സ്പിന്നിങ് മില്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ചു

25 വര്‍ഷത്തോളം സ്പിന്നിങ് മില്‍ ജീവനക്കാരനായിരുന്ന രാജന്‍ കഴിഞ്ഞ ഏതാനും മാസം മുമ്പാണ് ജോലിയില്‍ നിന്നും വിരമിച്ചത്. തുടര്‍ന്ന് പി എഫ്-ഗ്രാറ്റുവിറ്റിക്കായി അപേക്ഷ നല്‍കിയെങ്കിലും മാനേജ്മെന്റ് ധിക്കാരപരമായി പെരുമാറിയെന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് രാജന്‍ അസ്വസ്ഥനായിരുന്നു. പണം ലഭിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Retired spinning mill employee hangs self,Kannur, News, Local-News, Hang Self, Death, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia