ആറര വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമം; അജിത് കുമാറിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

 
Photo of Ajith Kumar who passed away in Riyadh due to a heart attack.
Photo of Ajith Kumar who passed away in Riyadh due to a heart attack.

Photo: Arranged

  • എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കൊണ്ടുവന്നത്.

  • ഒരാഴ്ച മുൻപാണ് മരണം സംഭവിച്ചത്.

  • കെ.എം.സി.സി പ്രവർത്തകർ നടപടികൾ പൂർത്തിയാക്കി.

കണ്ണൂർ: (KVARTHA) റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരണമടഞ്ഞ കണ്ണൂർ മയ്യിൽ കുറ്റൂർ നെല്ലിയാട് പുതിയേടത്ത് വീട്ടിൽ അജിത് കുമാറിൻ്റെ (43) മൃതദേഹം നാട്ടിലെത്തിച്ചു. 

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഭൗതിക ശരീരം കൊണ്ടുവന്നത്. കഴിഞ്ഞ ആറര വർഷത്തിലധികമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അജിത് കുമാർ. ഒരാഴ്ച മുൻപാണ് അദ്ദേഹം താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്.

പരേതരായ തമ്പാൻ്റെയും രുഗ്മിണിയുടെയും മകനാണ് അജിത് കുമാർ. ഭാര്യ: വിജിന. 

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ നടപടിക്രമങ്ങളും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ശറഫുദ്ധീൻ തേഞ്ഞിപ്പലം, അബ്ദുറഹ്‌മാൻ ചെലേമ്പ്ര എന്നിവരുടെ നേതൃത്വത്തിലാണ് പൂർത്തീകരിച്ചത്.

Summary: The body of Ajith Kumar (43), a native of Mayyil, Kannur, who passed away due to a heart attack in Riyadh, has been brought back home. He was working as a house driver in Riyadh for over six and a half years. The repatriation procedures were completed under the leadership of Riyadh KMCC officials.

#Kannur, #Riyadh, #HeartAttack, #Obituary, #Keralanews, #Repatriation
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia