പെഷവാർ എയർപോർട്ടിൽ റോക്കറ്റാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

 


പെഷവാർ എയർപോർട്ടിൽ റോക്കറ്റാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
പെഷവാർ: പാക്കിസ്ഥാനിലെ പെഷവാർ എയർപോർട്ടിലുണ്ടായ റോക്കറ്റാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. റോക്കറ്റാക്രമണത്തിൽ 30 പേർക്ക് പരിക്കേറ്റു. പെഷവാറിലെ ബച്ചാ ഖാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ച് റോക്കറ്റുകൾ പതിച്ചതായി പ്രാദേശിക വാർത്താ ചാനലാണ് റിപോർട്ട് ചെയ്തത്.

അജ്ഞാത കേന്ദ്രത്തിൽ നിന്നുമാണ് റോക്കറ്റുകൾ അയച്ചത്. സംഭവത്തെതുടർന്ന് എയർപോർട്ട് അടച്ചിട്ടിരിക്കുകയാണ്. പരിക്കേറ്റവരിൽ നാലുപേരുടെ നിലഗുരുതരമാണ്. ഇതിനിടെ എയർപോർട്ടിൽ വെടിവെപ്പുണ്ടായതായും റിപോർട്ടുണ്ട്. സൈന്യം അന്വേഷണം ആരംഭിച്ചു.

SUMMERY: Peshawar: Five people have been killed and 30 others injured in rocket attacks at the Peshawar airport in Pakistan.

Keywords: World, Pakistan, Obituary, Peshwar, Airport, Several Injured, Local TV channel, Five rockets, Bacha Khan International Airport, Fired, Unknown location, Emergency, Declared,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia