തിയേറ്ററില്‍ 'ആര്‍ആര്‍ആര്‍' ചിത്രം കണ്ടുകൊണ്ടിരിക്കെ 30 കാരന് കുഴഞ്ഞുവീണ് മരിച്ചു
Mar 25, 2022, 16:41 IST
തെലങ്കാന: (www.kvartha.com 25.03.2022) ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് രാജമൗലിയുടെ പുതിയ ചിത്രമായ 'ആര്‍ആര്‍ആര്‍' തിയേറ്ററുകളിലെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ദിനത്തില്‍തന്നെ മറ്റൊരു ദുഃഖവാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ചിത്രം കണ്ടുകൊണ്ടിരിക്കെ ഒരു ആരാധകന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചുവെന്ന് റിപോര്‍ട്. മുപ്പതുകാരനാണ് മരിച്ചത്.
'ആര്‍ആര്‍ആര്‍' എന്ന ചിത്രം ആന്ധ്രപ്രദേശിലെ അനന്തപുര്‍ എസ്വി മാക്സില്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കെയാണ് സംഭവം. കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല എന്നുമാണ് റിപോര്‍ട്.
അതേസമയം, ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്തപ്പോള്‍ വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് എത്തിയത്. അജയ് ദേവ്ഗണ്, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ് ഡൂഡി തുടങ്ങിയ താരങ്ങളും രാജമൗലിയുടെ അച്ഛന് കെ വി വിജയേന്ദ്ര പ്രസാദ് തിരക്കഥയൊരുക്കുന്ന 'ആര്‍ആര്‍ആറി'ല്‍ മുഖ്യ കഥാപാത്രങ്ങളായിട്ടുണ്ട്.
1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്.
കേരളത്തില്‍ മാത്രം 500ലധികം സ്ക്രീനുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ലോകത്താകമാനം 10,000 സ്ക്രീനുകളില്‍ 'ആര്‍ആര്‍ആര്‍' റിലീസ് ചെയ്യുമെന്നുമായിരുന്നു റിപോര്‍ട്. തിയേറ്റററുകളില്‍ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്. മികച്ച ഒരു സിനിമയാണ് 'ആര്‍ആര്‍ആര്‍' എന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള അഭിപ്രായവും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.