Accident | കൊല്ലത്ത് ശബരിമല തീര്‍ത്ഥാടകരുടെ ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു; 22 അയ്യപ്പ ഭക്തര്‍ക്ക് പരുക്ക്
● സേലം സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.
● പരിക്കേറ്റ നാല് അയ്യപ്പ ഭക്തരുടെ നില ഗുരുതരം.
● ലോറി അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍.
കൊല്ലം: (KVARTHA) ആര്യങ്കാവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് എതിര്‍ദിശയില്‍നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സേലം സ്വദേശി ധനപാല്‍ (56) ആണ് മരിച്ചത്. ഡ്രൈവറും ക്ലീനറും ഉള്‍പെടെ അപകടത്തില്‍ പരുക്കേറ്റ നാല് അയ്യപ്പ ഭക്തരുടെ നില ഗുരുതരമാണ്.
സേലം സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ബസ് ലോറിയുമായി കൂട്ടിയിടിച്ച് 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആര്യങ്കാവ് ചെക്‌പോസ്റ്റിന് സമീപം തിരുമംഗലം ദേശീയപാതയില്‍ പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അപകടമുണ്ടായത്.
പരുക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 25 ഓളം പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് വിവരം. ബസിലുണ്ടായിരുന്ന ആളാണ് മരിച്ചത്. മൃതദേഹം പുനലൂര്‍ ആശുപത്രിയിലാണുള്ളത്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നാലെ എത്തിയ വാഹനങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി.
ലോറി അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പുനലൂര്‍ പൊലീസിനോട് പറഞ്ഞു. നല്ല മഞ്ഞ് ഉണ്ടായിരുന്നുവെന്നും മഴ പെയ്തതും അപകടത്തിന് കാരണമായെന്നാണ് വിവരം. അതേസമയം, നേരത്തെയും ഇവിടെ അപകടം സംഭവിച്ചിരുന്നു.
#SabarimalaAccident #KeralaAccident #PilgrimTragedy #RoadSafety #PrayForKerala
Hell what all are happening day by day! A Bus carrying #Sabarimala 🛕#Ayyapan's devotees meet with an accident 🚌💥🚛 at #Kollam #Aryankavu !a devotee died with 3 devotees in a critical condition out of total 25 devotees #NambiarAdarshNarayananPV #BusandLorryAccident #Kerala pic.twitter.com/akOev6zRGF
— Nambiar Adarsh Narayanan P V (@NaAdarshNaPV) December 4, 2024