Youths Death | തോണിമറിഞ്ഞ് യുവാക്കള്‍ മരിച്ചത് നാടിന് ഞെട്ടലായി; കണ്ണീരടങ്ങാതെ അത്താഴക്കുന്ന് ഗ്രാമം
Sep 26, 2022, 19:30 IST
കണ്ണൂര്‍: (www.kvartha.com) യുവാക്കളുടെ ഇരട്ടമരണം അത്താഴക്കുന്ന് ഗ്രാമത്തിന് ദുരന്തമായി. അത്താഴക്കുന്ന് പുല്ലൂപ്പിക്കടവില്‍ കല്ലുകെട്ടുചിറ തുരുത്തിക്ക് സമീപം പുഴയില്‍ തോണി മറിഞ്ഞ് മൂന്ന് യുവാക്കളെ കാണാതായ വിവരം തിങ്കളാഴ്ച രാവിലെ നാട് ഞെട്ടലോടെയാണ് ശ്രവിച്ചത്. ഇതില്‍ ഒരാളുടെ മൃതദേഹം രാവിലെയും മറ്റൊരാളുടെത് ഉച്ചയോടെയും കണ്ടെത്തി. ഇവരുടെ സുഹൃത്തായ മറ്റൊരു യുവാവിനായി തിരച്ചില്‍ തുടരുകയാണ്.
അത്താഴകുന്ന് കല്ലുകെട്ടുചിറയിലെ കൊലപ്പാല ഹൗസില്‍ റമീസ് (25), അത്താഴക്കുന്ന് കൗസര്‍ സ്‌കൂളിന് സമീപത്തെ സഫിയ മന്‍സിലില്‍ കെ പി അശ്ഹറുദ്ദീന്‍ എന്ന അശര്‍ ( 25 ) എന്നിവരാണ് മരിച്ചത്.
സുഹൃത്തായ കല്ലുകെട്ടുചിറ സ്വദേശി കക്കിരിച്ചാല്‍ പുതിയ പുരയില്‍ സഹദി (25) നെയാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് കല്ലുകെട്ടുചിറയില്‍ നിന്ന് ഇവര്‍ തോണിയുമായി പുഴയിലിറങ്ങിയത്.
മീന്‍ പിടുത്തത്തിനായും ഒഴിവു സമയം ചിലവഴിക്കാനും ഇവര്‍ തോണിയുമായി പുഴയിലിറങ്ങാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇങ്ങനെ പുഴയില്‍ ഇറങ്ങിയപ്പോള്‍ തോണി മറഞ്ഞതാവാമെന്നാണ് നിഗമനം. രാത്രി മുതല്‍ മൂവരെയും കാണാനില്ലാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് തിങ്കളാഴ്ച രാവിലെ എട്ടൊടെ പുഴയില്‍ മത്സ്യബന്ധനത്തിന് പോയ റിയാസ് തുരുത്തി, സഅദ് എന്നിവരുടെ വലയില്‍ കുടുങ്ങിയ നിലയില്‍ റമീസിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് അഗ്നിരക്ഷാ സേനയും വളപട്ടണം പൊലീസും സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. പുഴയോട് ചേര്‍ന്ന് കരയിലായി അശറിന്റെ കെഎല്‍ 13 എക്യൂ 3472 നമ്പര്‍ ബുള്ളറ്റും മൂവരുടെയും പാദരക്ഷകളും കണ്ടെത്തി. വാഹനം കണ്ടതോടെയാണ് പുഴയില്‍ കാണാതായവരെ തിരിച്ചറിഞ്ഞത്. മറ്റുരണ്ടു പേര്‍ക്കായി അഗ്നിരക്ഷ സേനയും വളപട്ടണം പൊലീസും ചേര്‍ന്ന് പുഴയില്‍ തിരച്ചില്‍ തുടരുന്നതിനിടെയാണ് ഉച്ചയ്ക്ക് അശറിന്റെ മൃതദേഹം കണ്ടെത്തിയത്.
കാര്‍ ഡ്രൈവറാണ് റമീസ്. കണ്ണൂര്‍ മാര്‍കറ്റിലെ പച്ചക്കറി കടയിലും ജോലി ചെയ്യാറുണ്ട്. അത്താഴകുന്ന് കല്ലുകെട്ടുചിറയിലെ ശമീര്‍ - ഖദിജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റംനാസ്, റംസീന. പ്രവാസിയായിരുന്ന അശ്ഹറുദ്ദീന്‍ നാല് മാസം മുന്‍പാണ് നാട്ടിലേക്ക് എത്തിയത്. മുന്‍ അത്താഴക്കുന്ന് കൗണ്‍സിലര്‍ ടികെ അശ്റഫ് - സഫിയ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: നദീര്‍, അഫ്രീദ്, ആദിറ, അജ്മല്‍, അമര്‍, ഫാത്വിമ. കാണാതായ സഅദിനായി കോസ്റ്റ്ഗാര്‍ഡ് തിരച്ചില്‍ നടത്തിവരികയാണ്.

Keywords: Latest-News, Kerala, Kannur, Death, Died, Obituary, Accidental Death, Accident, Drowned, Top-Headlines, Saddened by death of the youth.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.