Palathayi Moidu Haji | സമസ്ത നേതാവ് പാലത്തായി മൊയ്തു ഹാജി അന്തരിച്ചു

 



പാനൂര്‍ (കണ്ണൂര്‍ ): (www.kvartha.com) സമസ്ത നേതാവും സംസ്ഥാനത്തെ നിരവധി മത സ്ഥാപനങ്ങളുടെ സഹകാരിയുമായ പാനൂര്‍ പാലത്തായി കുനിയില്‍ മൊയ്തു ഹാജി (85) അന്തരിച്ചു. ഒരുവര്‍ഷം മുമ്പ് നാദാപുരം ഇരിങ്ങണ്ണൂരിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. പുലര്‍ചെ നാലോടെ സ്വവസതിയിലായിരുന്നു അന്ത്യം. 

എസ് വൈ എസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, പാനൂര്‍ മണ്ഡലം പ്രസിഡന്റ്, പാലത്തായി മഹല്ല് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലത്തായിയിലെ പരേതരായ കുനിയില്‍ കുഞ്ഞഹമ്മദ് ഹാജിയുടെയും പാനൂരിലെ സി ടി മറിയം ഹജ്ജുമ്മയുടെയും മകനാണ്. 

ഭാര്യമാര്‍: ആമിന(കക്കട്ട്), കുനിയകണ്ടി ഖദീജ ഹജ്ജുമ്മ (എലാങ്കോട് ). മക്കള്‍: സകീന, അശ്‌റഫ് പാലത്തായി, റഫീഖ്, അസീസ്, സുലൈഖ. മരുമക്കള്‍: വി. ഇസ്മാഈല്‍ ഹാജി (എലാങ്കോട്), നന്തോത്ത് യൂസഫ് ഹാജി (ചെറുപറമ്പ്), ശഫീന (പാലത്തായി), നഫീല( എലാങ്കോട്), മുബീന (കടവത്തൂര്‍). 

Palathayi Moidu Haji | സമസ്ത നേതാവ് പാലത്തായി മൊയ്തു ഹാജി അന്തരിച്ചു


സഹോദരങ്ങള്‍: വലിയ പറമ്പത്ത് കുഞ്ഞാമി ഹജ്ജുമ്മ, ബിയ്യാത്തു ഹജ്ജുമ്മ, പരേതരായ ഖദീജ ഹജ്ജുമ്മ, കുഞ്ഞബ്ദുല്ല ഹാജി. 

ഖബറടക്കം വൈകുന്നേരം 4.30ന് പാലത്തായി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി. മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.

Keywords:  News,Kerala,State,Death,Obituary,Kannur, Samastha leader Palathayi Moidu Haji Passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia