സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അന്തരിച്ചു

 


കോഴിക്കോട്: (www.kvartha.com 26.09.2015) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവാറ അംഗം സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (പൊസോട്ട് തങ്ങള്‍-53) അന്തരിച്ചു. എസ് വൈ എസ് സംസ്ഥാന ട്രഷര്‍, ജാമിഅ സഅദിയ്യ വൈസ് പ്രസിഡണ്ട്‌,
കാസര്‍കോട് മഞ്ചേശ്വരത്തെ മള്ഹര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 

ശനിയാഴ്ച രാവിലെ 10 മണിയോടെ സ്വദേശമായ കടലുണ്ടിയില്‍ മയ്യിത്ത് നിസ്‌ക്കാരത്തിന് ശേഷം കര്‍മഭൂമിയായിരുന്ന മഞ്ചേശ്വരം പൊസോട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം അഞ്ച് മണിക്ക് മഞ്ചേശ്വരം മള്ഹറില്‍ നടക്കും. മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസിഡണ്ട് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി തങ്ങളുടെ ജേഷ്ട സഹോദരനാണ്.
സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അന്തരിച്ചു

Keywords: Posot Thangal, Syed Mohammed Umar Ul Farooq Al Bukhari, Obituary,  Sayyid Mohammed Umar Ul Farooq Al Bukhari passes away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia