അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് ഇന്തോനേഷ്യയില്‍ 14 പേര്‍ കൊല്ലപ്പെട്ടു

 


കരോ(ഇന്തോനേഷ്യ): ഇന്തോനേഷ്യയിലെ മൗണ്ട് സിനബംഗ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് സ്‌കൂള്‍ കുട്ടികളടക്കം 14 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ സ്‌കൂള്‍ കുട്ടികളാണ്. സുകമെറിയ ഗ്രാമത്തിലെ ഗ്രാമീണരാണ് അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന് ഇരകളായത്.

അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് ഇന്തോനേഷ്യയില്‍ 14 പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മൗണ്ട് സിനബംഗ് പുകയുന്നുണ്ടായിരുന്നു. മുപ്പതിനായിരത്തോളം പേരെ ഇതിനകം അധികൃതര്‍ ഒഴിപ്പിച്ചു. പക്ഷേ ഏറ്റവുമടുത്ത ദിവസങ്ങളില്‍ അഗ്‌നിപര്‍വതം നീര്‍ജീവാവസ്ഥയിലേക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ കണ്ടതിനെത്തുടര്‍ന്ന് അഞ്ചു കിലോമീറ്റര്‍ വിട്ടുള്ളവര്‍ക്ക് മടങ്ങാമെന്ന് ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. ഇതിനെത്തുടര്‍ന്ന് വീടുകളിലേയ്ക്ക് മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്.

2460 അടി ഉയരമുള്ള അഗ്‌നിപര്‍വതം 400 വര്‍ഷമായി നിര്‍ജീവമായിരുന്നു. പക്ഷേ 2010 ഓഗസ്റ്റില്‍ ആദ്യമായി പൊട്ടുകയായിരുന്നു.

SUMMARY: KARO, Indonesia (2nd UPDATE) – Fourteen people, including 4 schoolchildren, were killed Saturday, February 1, after they were engulfed in scorching ash clouds spat out by Indonesia's Mount Sinabung in its biggest eruption in recent days, officials said.

Keywords: World, Obituary, Indonesia, Volcano, School Children,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia