നെയ്യാറ്റികര: (www.kvartha.com 20/01/2015) തിരുവനന്തപ്പുരം പൂവാറില്‍ തെട്ടിക്കാട് വെട്ടേറ്റ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ മരിച്ചു. ശംസുദ്ദീന്‍-സല്‍മാബീവി ദമ്പതികളുടെ മകന്‍ ഷെമീര്‍ (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി അഞ്ചോളം വരുന്ന സംഘം ഷെമീറിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ തിരുവനന്തപ്പുരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.
പൂവാറില്‍ സ്ഥിരമായി ബൈക്ക് റെയ്‌സിങ് നടക്കുന്നത് പരിസര വാസികള്‍ക്ക് ശല്യമാവാറുണ്ടെന്നും ഇതിനെ ചോദ്യം ചെയ്തതിന്റെ വിരോധം മൂലമാണ് ഷെമീറിനെ വെട്ടിയതെന്നുമാണ് വിവരം. ഷെമീറിന് അഞ്ചോളം വെട്ടുകളേറ്റിട്ടുണ്ട്. സഹോദരങ്ങള്‍: ഷംനാസ്, ഹസീന.

Keywords: SDPI Worker, Murder, Killed, Attack, Assault, Stabbed, Thiruvananthapuram, Kerala, Obituary, Shameer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.