പാക്കിസ്ഥാനില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവും അംഗരക്ഷകരും വെടിയേറ്റ് മരിച്ചു
Sep 9, 2012, 22:13 IST
ലാഹോര്‍: പാക്കിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവും അംഗരക്ഷകരും വെടിയേറ്റ് മരിച്ചു. പി.എം.എല്‍ക്യു പാര്‍ട്ടി നേതാവ് ചൗധരി മുഹമ്മദ് തുഫൈല്‍, രണ്ട് അംഗരക്ഷകര്‍ എന്നിവരാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം നടന്നത്.
പി.എം.എല്‍-ക്യുവിന്റെ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു ചൗധരി മുഹമ്മദ് തുഫൈല്‍. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്നും കാറില്‍ വരികയായിരുന്ന ചൗധരിയെ ഗുജറാത്ത് സിറ്റിയില്‍ വച്ച് ബൈക്കിലെത്തിയ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ചൗധരിയും അംഗരക്ഷകരും കൊല്ലപ്പെട്ടു.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. അംഗരക്ഷകരുടെ മൃതദേഹം അടുത്തുള്ള ആശുപത്രിയിലേയ്ക്ക് മാറ്റി.
SUMMERY: Lahore: A senior leader of the PML-Q party and his bodyguard were shot dead by unidentified gunmen in Pakistan's Punjab province today, police said.
Keywords: Lahore, Pakistan, World, Obituary, Shot dead, Punjab province, Political leader, Body guards,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.