National Mourning | 'അദ്ദേഹം മികച്ച രാഷ്ട്ര തന്ത്രജ്ഞനും ശ്രദ്ധേയനായ ഭരണാധികാരിയുമായിരുന്നു'; ആബെ ഷിന്‍സോയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്‍ഡ്യയില്‍ ശനിയാഴ്ച ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം
Jul 8, 2022, 17:15 IST
ന്യൂഡെല്‍ഹി: (www.kvartha.com) തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിച്ച് കൊണ്ടിരിക്കെ കിഴക്കന്‍ ജപാനിലെ നാരാ നഗരത്തില്‍ വച്ച് വെടിയേറ്റ് മരിച്ച ജപാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ(67)യുടെ
വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍ഡ്യയില്‍ ശനിയാഴ്ച ദേശീയ ദുഃഖാചരണവും നടത്തും.
വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍ഡ്യയില്‍ ശനിയാഴ്ച ദേശീയ ദുഃഖാചരണവും നടത്തും.
'ആബെയുടെ വിയോഗത്തില്‍ താന്‍ ദുഃഖിതനാണ്. അദ്ദേഹം മികച്ച രാഷ്ട്രതന്ത്രജ്ഞനും നേതാവും ശ്രദ്ധേയനായ ഭരണാധികാരിയുമായിരുന്നു. ഇന്‍ഡ്യയില്‍ നാളെ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിക്കും';. ആബെയ്ക്ക് ഒപ്പമുള്ള ചിത്രവുമായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ആബെയുമായുള്ള തന്റെ ബന്ധം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും ഗുജറാത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്നും പ്രധാനമന്ത്രിയായതിന് ശേഷവും ഞങ്ങളുടെ സൗഹൃദം തുടര്‍ന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
'സമ്പദ് വ്യവസ്ഥയെയും ആഗോള കാര്യങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകള്‍ എല്ലായ്‌പ്പോഴും എന്നില്‍ മതിപ്പുണ്ടാക്കി. അടുത്തിടെ, ജപാന്‍ സന്ദര്‍ശന വേളയില്‍ ആബെയെ വീണ്ടും കാണാനും പല വിഷയങ്ങള്‍ ചര്‍ച ചെയ്യാനും അവസരം ലഭിച്ചു. അത് ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയാകുമെന്ന് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ജപാന്‍ ജനതയ്ക്കും അനുശോചനം അറിയിക്കുന്നു'.
'ഇന്‍ഡ്യ-ജപാന്‍ ബന്ധം തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം എപ്പോഴും ആവേശഭരിതനായിരുന്നു.'- ഈ ദുഷ്‌കരമായ നിമിഷത്തില്‍ ജപാനീസ് സഹോദരീസഹോദരന്മാരോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Keywords: News,National,India,New Delhi,Narendra Modi,Condolence, Death,Obituary,Twitter,Social-Media,Prime Minister,Ex minister, Shinzo Abe dies: PM Modi says 'saddened beyond words'; one-day national mourning tomorrowSharing a picture from my most recent meeting with my dear friend, Shinzo Abe in Tokyo. Always passionate about strengthening India-Japan ties, he had just taken over as the Chairman of the Japan-India Association. pic.twitter.com/Mw2nR1bIGz
— Narendra Modi (@narendramodi) July 8, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.