സീരിയല്‍ താരവും അവതാരകയുമായ സബര്‍ണ ആനന്ദിനെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം
Nov 12, 2016, 11:31 IST
ചെന്നൈ: (www.kvartha.com 12.11.2016) പ്രശസ്ത തമിഴ് സീരിയല്‍ താരവും അവതാരകയുമായ സബര്‍ണ ആനന്ദിന്റെ മരണത്തില്‍ ഞെട്ടി സിനിമാ ലോകം. മരണത്തില്‍ ദുരൂഹത. സബര്‍ണ താമസിക്കുന്ന ചെന്നൈയിലെ മധുരോവയലിലെ ഫ് ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തനിച്ചായിരുന്നു സബര്‍ണ ഇവിടെ താമസിച്ചിരുന്നത്.
മുന്ന് ദിവസമായി സബര്‍ണയെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് തൊട്ടുത്ത് താമസിക്കുന്നവര്‍ പറയുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.
സീരിയലുകളില്‍ പഴയപോലെ അവസരം കിട്ടാത്തത് അവരെ വിഷമിപ്പിച്ചിരുന്നുവെന്നും സബര്‍ണ മാനസികമായി ഏറെ തകര്‍ന്ന നിലയിലായിരുന്നെന്നാണ് സുഹൃത്തുക്കള്‍ നല്കുന്ന സൂചന.
സണ്‍ ടിവിയിലെ ഹിറ്റ് സീരിയലായ പസമലറിലെ വേഷമടക്കം നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷം അഭിനയിച്ച നടിയാണ് സബര്‍ണ.
വിജയ് ടിവിയുടെ പുതു കവിതെ അടക്കം നിരവധി ഷോകളും സബര്‍ണ ചെയ്തിട്ടുണ്ട്.
Keywords: Chennai, Tamil, Tamilnadu, National, India, Cinema, Actress, Entertainment, Dead, Obituary, The famous TV actress sabarna found dead in her apartment.
മുന്ന് ദിവസമായി സബര്‍ണയെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് തൊട്ടുത്ത് താമസിക്കുന്നവര്‍ പറയുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.
സണ്‍ ടിവിയിലെ ഹിറ്റ് സീരിയലായ പസമലറിലെ വേഷമടക്കം നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷം അഭിനയിച്ച നടിയാണ് സബര്‍ണ.
വിജയ് ടിവിയുടെ പുതു കവിതെ അടക്കം നിരവധി ഷോകളും സബര്‍ണ ചെയ്തിട്ടുണ്ട്.
Keywords: Chennai, Tamil, Tamilnadu, National, India, Cinema, Actress, Entertainment, Dead, Obituary, The famous TV actress sabarna found dead in her apartment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.