ശിവകാശി: മുതലിപ്പെട്ടി പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് 54 പേര്‍ വെന്തുമരിക്കാനിടയായ സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫാക്ടറി ഉടമയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. ബുധനാഴ്ച 12.30ഓടെയുണ്ടായ തീപിടുത്തത്തില്‍ 60ലേറെ പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ പലരുടേയും നില ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പത്ത് അഗ്നിശമന സേനാ യൂണിറ്റുകള്‍ അഞ്ച് മണിക്കൂര്‍ ശ്രമിച്ചതിനുശേഷമാണ് തീ നിയന്ത്രണവിധേയമായത്.
അപകടത്തെതുടര്‍ന്ന് ഫാക്ടറിയുടെ ലൈസന്‍സ് റദ്ദാക്കി. ഫാക്ടറി 40ലേറെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 300ലധികം പേര്‍ അപകടം നടക്കുമ്പോള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നു.
തീപടര്‍ന്നുപിടിക്കുന്നതിനിടയില്‍ തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതാണ് മരണസംഖ്യ കുറയാന്‍ ഇടയാക്കിയത്. ഫാക്ടറിയില്‍ പടക്കം സൂക്ഷിച്ചിരുന്ന 60 മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. പടക്കം നിര്‍മ്മിക്കാനുപയോഗിക്കുന്ന രാസവസ്തുക്കളും അഗ്നിക്കിരയായി. 200 അടി വരെ വ്യാപ്തിയിലാണ് അഗ്നി പടര്‍ന്നത്. ആകെയുള്ള മൂന്ന് ഗോഡൗണില്‍ രണ്ടെണ്ണവും കത്തിനശിച്ചു.
Keywords: National, Obituary, Accidental death, Tamilnadu, Crackers factory, Sivakashi, Mudalipetty, Deepavali, Burnt to death,
അപകടത്തെതുടര്‍ന്ന് ഫാക്ടറിയുടെ ലൈസന്‍സ് റദ്ദാക്കി. ഫാക്ടറി 40ലേറെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 300ലധികം പേര്‍ അപകടം നടക്കുമ്പോള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നു.
തീപടര്‍ന്നുപിടിക്കുന്നതിനിടയില്‍ തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതാണ് മരണസംഖ്യ കുറയാന്‍ ഇടയാക്കിയത്. ഫാക്ടറിയില്‍ പടക്കം സൂക്ഷിച്ചിരുന്ന 60 മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. പടക്കം നിര്‍മ്മിക്കാനുപയോഗിക്കുന്ന രാസവസ്തുക്കളും അഗ്നിക്കിരയായി. 200 അടി വരെ വ്യാപ്തിയിലാണ് അഗ്നി പടര്‍ന്നത്. ആകെയുള്ള മൂന്ന് ഗോഡൗണില്‍ രണ്ടെണ്ണവും കത്തിനശിച്ചു.
SUMMERY: Sivakasi: With one more person succumbing to injuries, the death toll in the fire at a fire-cracker factory near Sivakasi in Tamil Nadu has now reached 54. At least 60 others have been injured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.